195

ചകിരിയുടെ ഉപയോഗങ്ങളെ പറ്റി അറിഞ്ഞാൽ നിങ്ങൾ ഇനി അത് ഒരിക്കലും വെറുതെ കളയില്ല. താഴെ പറയുന്ന വിദ്യകൾ എല്ലാം പഴമക്കാരുടെ പരീക്ഷിച്ചതും വിജയിച്ചതും ആണ്..

തേങ്ങ കൊതിക്കുമ്പോൾ ഒരുപാട് കിട്ടാറുണ്ട് അതെല്ലാവരും അടുപ്പിൽവച്ച് കത്തിക്കാറാണ് പതിവ്, അല്ലെങ്കിൽ അത് അവിടെ കിടന്നു നശിച്ചുപോകും..എന്നാൽ ഏറ്റവും നല്ല രീതിയിൽ എല്ലാവർക്കും ഉപകാരപ്പെടുന്ന മൂന്നു വിദ്യകളാണ് താഴെയുള്ള വീഡിയോയിൽ.ആദ്യത്തേത് നമ്മുടെ ശരീരവും അല്ലെങ്കിൽ മറ്റു വസ്തുക്കളും ഉരച്ചു കഴുകാനുള്ള ഒരു സ്ക്രബറാണ്.. തീർത്തും നാച്ചുറൽ ആയതുകൊണ്ട് ഇത് യാതൊരുവിധ ചർമ്മ രോഗങ്ങളും മറ്റു രോഗങ്ങളും ഉണ്ടാക്കുന്നില്ല.

രണ്ടാമതായി നമ്മുടെ വീടുകളിലെ ചുമരിലെ ഭംഗി കൂട്ടാനുള്ള നല്ല രസമർന്നാ ഒരു ഫ്രെയിം നിർമ്മിക്കാൻ സാധിക്കും., അല്ലെങ്കിലും ഈ ചകിരി ഒക്കെ ഉപയോഗിച്ച് എത്ര കരകൗശലവസ്തുക്കൾ ആണ് ഉണ്ടാക്കുന്നത്.. അത്പോലെ തന്നെ നിങ്ങൾക്ക് ഈ സീനെറി ഉണ്ടാകാം.

മൂന്നാമത് കുറച്ചുകൂടി ഉപകാരപ്രദമായ കാര്യമാണ്, എവിടെയെങ്കിലും ദൂരെ യാത്ര പോകുമ്പോൾ ചെടികൾ ഉണങ്ങി പോകാതിരിക്കാൻ ഈ ചകിരി അതിൻറെ ചുവട്ടിൽ ഇട്ട് അതിന്മേൽ വെള്ളമൊഴിച്ചു പോവുകയാണെങ്കിൽ മൂന്നാല് ദിവസം വരെ ഈർപ്പം അതിന്മേൽ തങ്ങിനിൽക്കും അതുകൊണ്ടുതന്നെ എളുപ്പം ചെടികൾ വെള്ളം ലഭിക്കാതെ ഉണങ്ങി പോകില്ല.ഈ മൂന്നു വിദ്യകളും നിങ്ങൾക്കും പരീക്ഷിക്കാവുന്നതാണ്, ശേഷം മറ്റുള്ള ആളുകൾക്കും ഇത് പറഞ്ഞു കൊടുക്കുക. എങ്ങനെയാണ് ഇൗ മൂന്ന് രീതിയിലും ചകിരി ഉപകാരപ്പെടുന്നത് എന്ന് അറിയുവാൻ ഈ വീഡിയോ കാണുക.. ഇതുപോലെയുള്ള വിദ്യകൾക്ക്‌ വേണ്ടി വീണ്ടും വരിക.


Like it? Share with your friends!

195
B4 Admin

0 Comments

Your email address will not be published. Required fields are marked *