185
20k shares, 185 points

തെന്നിന്ത്യന്‍ താരസുന്ദരി സമീറ റെഡ്ഡിവീണ്ടും അമ്മയാകുകയാണ്. വാരണം ആയിരം എന്ന സിനിമ കണ്ടവരാരും സമീറയെ മറക്കില്ല. സൂര്യയുടെ നായികയായി വന്ന് പിന്നീട് തമിഴിലെ സെന്‍സേഷന്‍ ആയി മാറിയ താരമാണ് സമീറ റെഡ്ഡി. ചിത്രത്തിലെ മേഘ്‌ന എന്ന കഥാപാത്രം വളെര സ്വീകാര്യത നേടിയ ഒന്നായിരുന്നു. വിവാഹത്തെ തുടര്‍ന്ന് സിനിമകളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് താരമിപ്പോള്‍. ബൈക്ക് റൈഡിങ്ങിനിടയിലായിരുന്നു അക്ഷയ് വര്‍ധയെ പരിചയപ്പെടത്. ആ ബന്ധം ഒടുവില്‍ പ്രണയത്തില്‍ ആകുകയും വിവാഹിതരാകുകയും ചെയ്തു. മറാത്തി ആചാര പ്രകാരമായാണ് സമീറയുടെ വിവാഹം നടന്നത്.

ഇപ്പോഴിതാ താരത്തിന്റെ മകളുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. ഗര്‍ഭകാലം ആഘോഷമാക്കിയുള്ള താരത്തിന്റെ ചിത്രങ്ങള്‍ക്ക് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു. താരത്തിന്റെ ബേബി ഷവര്‍ ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഇപ്പോഴിതാ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ട് നടത്തി താരം ആരാധകരെ ഞെട്ടിച്ചിരിക്കുന്നു. അതീവ സുന്ദരിയായാണ് സമീറ ചിത്രത്തിലുള്ളത്. ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പലനിറങളിലുള്ള ഗൗണ്‍ ആണ് താരം ധരിച്ചിരിക്കുന്നത്. എന്റെ ഒന്‍പതാം മാസം ഞാന്‍ ആഘോഷിക്കുകയാണ്. അത് നിങ്ങളുമായി പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം നമ്മുടെ എല്ലാം ജീവിതത്തിന് വേറിട്ട മുഖങ്ങളാണ്.-സമീറ സോഷ്യല്മീഡിയയില്‍ കുറിച്ചിരുന്നു. മഞ്ഞ പട്ടുസാരിയില്‍ തിളങ്ങി നില്‍ക്കുന്ന സമീറയുടെ ബേബി ഷവര്‍ ചിത്രങ്ങളുെ സോഷ്യല്‍മീഡിയ വഴി ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരുന്നു.. നേരത്തെ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയുടെയും നടി കാവ്യാ മാധവന്റെയും ഒക്കെ ബേബി ഷവര്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


Like it? Share with your friends!

185
20k shares, 185 points
B4 Admin

0 Comments

Your email address will not be published. Required fields are marked *