181

സംസ്ഥാനത്ത് ഇന്ന് കൂടി അതിശക്തമായ മഴ തുടരാൻ സാധ്യത. എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് ഉണ്ട്. നാളെ മുതൽ അതിശക്തമായ മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് വിവരം. സാധാരണ മഴ തുടരാനാണ് സാധ്യത. 12ഓടെ മഴ ശമിക്കുമെന്നും പ്രവചനമുണ്ട്.

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും അതിശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. കേരള തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.


Like it? Share with your friends!

181
Seira

0 Comments

Your email address will not be published. Required fields are marked *