
പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ടമുള്ള താരദമ്ബതികളാണ് പൂര്‍ണിമയും ഇന്ദ്രജിത്തും.വിവാഹവാര്‍ഷികദിനത്തില്‍ പൂര്‍ണിമ ഇന്ദ്രജിത്ത് ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്ന കുറിപ്പ് ശ്രദ്ധേയമാകുന്നു. പഴയ ഓർമ്മകളും ചിത്രവും പങ്കുവെച്ചാണ് ഇന്ദ്രജിത്തിനോടുള്ള പ്രണയം പൂര്‍ണിമ പങ്കുവെച്ചത്.ചിത്രം പകര്‍ത്തിയത് അമ്മ മല്ലിക സുകുമാരനാണെന്നും അന്നു തങ്ങള്‍ പ്രണയബദ്ധരാണെന്ന കാര്യം അമ്മയ്ക്കറിയുമായിരുന്നോ എന്ന് പോലും അറിയാതെ തൊണ്ട വരണ്ടാണ് ഇരുവരും ചിത്രത്തിന് പോസ് ചെയ്യുന്നതെന്നും പൂര്‍ണിമ കുറിപ്പില്‍ പറയുന്നു. രസകരമായ ഭാഷയില്‍ പൂര്‍ണിമ പങ്കുവെക്കുന്ന കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ് .
പൂര്‍ണിമയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
ഞങ്ങളൊരുമിച്ചുള്ള ആദ്യ ഫോട്ടോ..അന്ന് അവനെന്നോട് വിവാഹാഭ്യര്‍ഥന നടത്തി..എനിക്ക് 21 വയസായിരുന്നു. അവന് 20ഉം. ഞാന്‍ ഒരു നടിയായിരുന്നു. അവന്‍ ഒരു വിദ്യാര്‍ഥിയും.ഈ ദിവസം എനിക്കു നല്ല പോലെ ഓര്‍മ്മയുണ്ട്. ഞങ്ങള്‍ കടുത്ത പ്രണയത്തിലായിരുന്നു.ഞങ്ങളുടെ ഹൃദയം ഉച്ചത്തില്‍ മിടിക്കുന്നുണ്ടായിരുന്നു. തൊണ്ട വരണ്ടു പോകുന്നുണ്ടായിരുന്നു. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. എന്താണെന്ന് അറിയാമോ ?ഈ ചിത്രം എടുത്തത് അമ്മയാണ്. എനിക്കന്നറിയില്ല, ഞങ്ങളുടെ തലയില്‍ പുകയുന്നതെല്ലാം അമ്മയ്ക്കന്ന് മനസ്സിലായിരുന്നോ എന്ന്.അമ്മയെ ഇപ്പോൾ നന്നായി അറിയാവുന്നത് കൊണ്ട്, അത് അറിയാമായിരുന്നു എന്നാണിപ്പോൾ തോന്നുന്നത്. 3 വര്‍ഷത്തെ പ്രണയവും 17 വര്‍ഷത്തെ ദാമ്ബത്യവും.വിവാഹവാർഷികാശംസകൾ”- പൂർണിമ കുറിച്ചു.
നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നത്. മല്ലിക സുകുമാരന്‍ ഉള്‍പ്പെടെയുള്ളവര്‍ കമന്റ് ചെയ്തിട്ടുണ്ട്.
0 Comments