268

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലെ നായികയാണ് വീണ നന്ദകുമാർ. ആസിഫ് അലിക്കൊപ്പം റിൻസിയായി മികച്ച അഭിനയമാണ് താരം കാഴ്ച വെച്ചത്. ചിത്രത്തിലെ റിൻസിയെ വളരെയധികം ബോൾഡ് ആയാണ് താരം അവതരിപ്പിച്ചത്.

2017ൽ പുറത്തിറങ്ങിയ കടംകഥ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ വന്നത്. രണ്ടു വർഷത്തിന് ശേഷം ഇറങ്ങിയ കെട്ട്യോളാണ് എന്റെ മാലാഖ പ്രേക്ഷകർക്കിടയിൽ ഒരു ഫീൽ ഗുഡ് ചിത്രം തന്നെയായിരുന്നു. ഒരു I A S ക്കാരിയാവാനായിരുന്നു വീണയുടെ ആഗ്രഹം.

ബാങ്കുദ്യോഗത്തിനിടയിലും താരം അതിനായി പരിശ്രമിച്ചു. സംവിധായകൻ മികച്ച രീതിയിൽ തന്നെ തനിക് ആ സിനിമയെ കുറിച്ച് പറഞ്ഞു തന്നത് കൊണ്ടാണ് സിനിമയിൽ നന്നായി അഭിനയിക്കാൻ സാധിച്ചു എന്നും വീണ behindwoods ice എന്ന ചാനലിനു നൽകിയ ഇന്റർവ്യൂൽ പറഞ്ഞു.

തന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കല്പങ്ങളും താരം ഈ പരിപാടിയിലൂടെ വ്യക്തമാക്കി. താരത്തിന്റെ ഫോട്ടോഷൂട്ടുകൾ എല്ലാം തന്നെ വൈറലാവാറുണ്ട്. താരത്തിനെതിരെ ഇറങ്ങുന്ന ട്രോളുകളും ഭയങ്കരമാണെന്നും, എന്നാൽ താനതൊന്നും ശ്രദ്ധിക്കുന്നില്ല എന്നും വീണ പറഞ്ഞു.


Like it? Share with your friends!

268
B4 Admin

0 Comments

Your email address will not be published. Required fields are marked *