208

കുടവയര്‍ കുറയ്ക്കാന്‍ ഇതാ ഒരു കിടിലന്‍ ജ്യൂസ്; ഉണ്ടാക്കാന്‍ അതിലേറെ എളുപ്പം

കുടവയറാണ് ഇന്ന് മിക്കവരും അനുഭവിക്കുന്ന പ്രധാന പ്രശ്‌നം. അതിരാവിലെ എഴുന്നേറ്റ് നടക്കാന്‍ ഇറങ്ങുകയും ഇതുവഴി കുടവയര്‍ കുറയ്ക്കാം എന്നും സ്വപ്‌നം കാണുന്നവരുണ്ട്. കണ്ണില്‍കണ്ട പുസ്തകങ്ങളിലും മറ്റും കാണുന്ന വ്യായാമമുറകള്‍ ചെയ്ത് സമയവും ഊര്‍ജവും കളയാതെ കുടവയര്‍ കുറയ്ക്കാനുള്ള എളുപ്പ വഴി എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍,അറിഞ്ഞോളൂ കുടവയര്‍ കുറയ്ക്കാന്‍ ഒരു കിടിലന്‍ ജ്യൂസുണ്ട്. ഇത് അടിവയറില്‍ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കുകയും അമിതവണ്ണം കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ ഉറങ്ങുമ്പോള്‍ വേഗത്തിലാക്കുകും ചെയ്യുന്നു.

ജ്യൂസ് തയ്യാറാക്കാന്‍ അവശ്യം വേണ്ട വസ്തുക്കള്‍

കുക്കുംബര്‍-1 എണ്ണം
പുതിനയില-1 കെട്ട്
ചതച്ച ഇഞ്ചി-1 ടേബിള്‍ സ്പൂണ്‍
കറ്റാര്‍വാഴയുടെ നീര്-1 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങ-1 എണ്ണം
വെള്ളം-അരഗ്ലാസ്
തയ്യാറാക്കുന്ന വിധം

മേല്‍പറഞ്ഞ വസ്തുക്കള്‍ എല്ലാം ഒരുമിച്ചു ചേര്‍ത്ത് ഒരു മിക്‌സറില്‍ ഇട്ട് അരച്ചെടുത്താല്‍ ജ്യൂസ് റെഡിയായി. എല്ലാ ദിവസവും രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ഇത് കുടിക്കണം. സ്ഥിരമായി കുടിച്ചാല്‍ മാത്രമേ നല്ല ഫലം ഉണ്ടാക്കാന്‍ സാധിക്കൂ. കൊഴുപ്പ് കുറയ്ക്കാനും അതുവഴി ശരീരം തടി കുറയ്ക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളെ ഇത് വേഗത്തിലാക്കുന്നുണ്ട്. ജ്യൂസില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു കൂടി നോക്കാം.

കുകുംബര്‍

കുകുംബര്‍ അഥവാ കക്കരിക്ക കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കുകുംബറില്‍ കലോറി കുറവും ജലാംശം കൂടുതലുമാണ്. നാരുകളുടെ അളവും കൂടുതലാണ്. മാത്രമല്ല വയറിന് അത്യുത്തമവുമാണ് കുകുംബര്‍.

പുതിനയില

കുകുംബര്‍ പോലെ തന്നെ പുതിനയിലയിലും കലോറി വളരെ കുറവാണ്. മാത്രമല്ല, വൈറ്റമിന്‍, മിനറല്‍ എന്നിവയാല്‍ സമ്പുഷ്ടവുമാണ്. ആന്‍ഡി ഓക്‌സിഡന്റുകളും പുതിനയിലയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. വയര്‍ വീര്‍ക്കുന്നതിനെ പുതിനയിലെ പ്രതിരോധിക്കുകയും ചെയ്യുന്നു.

ചെറുനാരങ്ങ

ശരീരത്തിലെ അനാവശ്യമായ ടോക്‌സികുകള്‍ ഒഴിവാക്കാന്‍ ചെറുനാരങ്ങ ഏറെ സഹായകമാണ്. വണ്ണം കുറയ്ക്കുന്ന പ്രവര്‍ത്തി വേഗത്തിലാക്കുകയും കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ഇഞ്ചി

ശരീരചോഷണം വേഗത്തിലാക്കുകയും കൊഴുപ്പിനെ അലിയിച്ചു കളയുകയും മലബന്ധം ഇല്ലാതാക്കുകയും ചെയ്യുന്നു.

കറ്റാര്‍വാഴ നീര്

ആന്‍ഡി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് കറ്റാര്‍വാഴ. ശരീരത്തില്‍ മൂലധാതുക്കള്‍ അടിഞ്ഞു കൂടുന്നത് തടയുകയും എരിച്ചിലിനോട് പോരാടുകയും ചെയ്യുന്നു. ഭാരം കുറയ്ക്കാനുള്ള എല്ലാ കാര്യങ്ങളിലും കറ്റാര്‍വാഴ ഉപയോഗിക്കാവുന്നതാണ്.


Like it? Share with your friends!

208
B4 Admin

0 Comments

Your email address will not be published. Required fields are marked *