പ്രേക്ഷക മനസുകളിൽ ‘നിവേദ്യം’ നിറച്ച സുന്ദരിയാണ് ഭാമ.ഒരു പ്രമുഖ മാസികയ്ക്കു നൽകിയ അഭിമുഖത്തിനിടയിലാണ് താൻ വിവാഹിതയാകുന്ന കാര്യം നടി ആരാധകരെ അറിയിച്ചിരിക്കുന്നബിസിനസുകാരനായ അരുൺ ആണ് വരൻ.പ്രണയവിവാഹമല്ലെന്നും വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമാണെന്നും ഭാമ പറയുന്നു.
ജനുവരിയിലായിരിക്കും വിവാഹം. സൈക്കിൾ, ഇവർ വിവാഹിതരായാൽ, ജനപ്രിയൻ,സെവൻസ് തുടങ്ങി നിരവധി സിനിമകളിൽ നായികയായി തിളങ്ങി .മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളതെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്.

0 Comments