82

നടൻ സെന്തിൽ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. തിരുവനന്തപുരത്തുവെച്ച് തിങ്കളാഴ്ച്ച വിവാഹ സൽക്കാരവിരുന്ന് നടക്കും.

ടെലിവിഷൻ രംഗത്ത് സജീവമായിരുന്ന സെന്തിൽ 2009 ൽ ആണ് കലാഭവൻ മണിയുടെ പുള്ളിമാൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തുന്നത്.

പിന്നീട് ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിൽ സെന്തിൽ നായകനായി വേഷമിട്ടു. വൈറസിലും മികച്ച വേഷത്തിൽ സെന്തിൽ എത്തിയിട്ടുണ്ട്.

വിനയൻ സംവിധാനം ചെയ്ത ആകാശഗംഗ 2 ആണ് സെന്തിലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.


Like it? Share with your friends!

82
B4 Admin

0 Comments

Your email address will not be published. Required fields are marked *