
കാട്ടൂർ സ്വദേശിനിയായ ആറു വയസുകാരി വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്കായി ഉദാര മനസുകളുടെ സഹായം തേടുന്നു കാട്ടൂർ എഴാം വാർഡിലെ രാജിവ് കോളനിയിലെ താമസക്കാരായ പുതിയാടൻ വിനിഷ് അനു ദമ്പതികളുടെ മൂത്ത മകളായ ആദ്യയാണ് വൃക്ക മാറ്റിവെയ്ക്കലിനായി സഹായം തേടുന്നത്.ദിവസവും രണ്ടു തവണ പെരിട്ടോണിയൽ ഡയാലിസിസ് വഴിയാണ് ആദ്യ ജീവിക്കുന്നത്. വൃക്ക മാറ്റിവെയ്ക്കുന്നതിനും തുടർ ചികിൽസക്കുമായി എകദേശം 20 ലക്ഷം രൂപയാണ് ഡോക്ടർമാർ ചിലവ് നിർദ്ദേശിച്ചത്. വൃക്ക നൽകാൻ കുട്ടിയുടെ പിതാവ് തയ്യാറാണെങ്കിലും ഭാരിച്ച ചികിൽസ ചിലവ് കണ്ടെത്താൻ ഈ നിർദ്ദന കുടുംബത്തിന് സാധിക്കുന്നില്ല .കുട്ടിയുടെ ശസ്ത്രക്രിയക്കും ചികിൽസക്കുമായി ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ചികിത്സ സമിതി രൂപികരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സഹായങ്ങൾ അയ്യക്കേണ്ട വില്ലാസം
സൗത്ത് ഇന്ത്യൻ ബാങ്ക് കാട്ടൂർ ശാഖ
അക്കൗണ്ട് നംബർ. 0033053000107213
Ifsc. Sibl0000033
Phone number : 73565 96654
0 Comments