210

ഷാർജ∙ മഞ്ജുഷയുടെ കൺമുന്നിൽ ആശുപത്രിയുടെ വെള്ളച്ചുമരുകൾ മാത്രം. രണ്ടു വൃക്കകളും തകരാറിലായ ഷാർജയിലെ സ്കൂൾ ജീവനക്കാരി എറണാകുളം കാക്കനാട് സ്വദേശിനിയായ  34കാരി ഷാർജ സുലൈഖ ആശുപത്രിയിലാണു അവശനിലയിൽ കഴിയുന്നത്. ഒരു വൃക്ക അടിയന്തരമായി മാറ്റി വച്ചേ തീരൂ എന്നാണ് ഡോക്ടർമാരുടെ വിദഗ്ധാഭിപ്രായം.

പക്ഷേ, മരുന്ന് വാങ്ങാൻ പോലും വഴിയില്ലാതെ ഭർത്താവ് വിഷമസന്ധിയിലാണ്. പിടിച്ചുനിൽക്കാനെങ്കിലും സാധിക്കാതെ നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ പാടില്ലെന്ന ഡോക്ടർമാരുടെ വിലക്ക് കാരണം ആ പ്രതീക്ഷയും മങ്ങി. നാലു വർഷമായി യുഎഇയിലുള്ള മഞ്ജുഷ രണ്ട് വർഷമായി ഇൗ സ്കൂളിൽ അസി. സ്റ്റാഫായി ജോലിയിൽ പ്രവേശിച്ചിട്ട്. തുച്ഛമായ വേതനത്തിനാണ് ജോലി ചെയ്യുന്നത്.  ഇൗ വർഷം ഏപ്രിലിലാണ് ആദ്യമായി രോഗ ലക്ഷണം കണ്ടുതുടങ്ങിയത്.കാലിൽ നീരു വന്നും പോയും കൊണ്ടിരുന്നപ്പോൾ അതത്ര കാര്യമാക്കിയില്ല. പിന്നീട് നീര് മുകളിലോട്ട് കയറി മുഖത്തെ കീഴടക്കിയപ്പോൾ ആശുപത്രിയിൽ പരിശോധിപ്പിച്ചു. രക്തസമ്മർദം വർധിച്ചിരുന്നു.

പരിശോധനയിൽ വൃക്കകൾ തകരാറിലാണെന്ന് കണ്ടെത്തി. വേനലവധിക്ക് സ്കൂൾ അടച്ചപ്പോൾ എറണാകുളത്ത് ലേയ്ക് ഷെയർ ആശുപത്രിയിലും പരിശോധന നടത്തി രോഗം ഉറപ്പാക്കി. അത്യാവശ്യ മരുന്നുകൾ വാങ്ങി യുഎഇയിലേയ്ക്ക് തിരിച്ചുപോന്നു. ജോലി ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും കാലിന് നീരുവന്നു. ഒരാഴ്ച ബെഡ് റെസ്റ്റ്  എടുക്കേണ്ടിവന്നു. 

തുടർന്ന് ഛർദിയും ആരംഭിച്ചു. കുഴഞ്ഞുവീണപ്പോൾ വീണ്ടും ആശുപത്രിയിലെത്തി. ഡോക്ടർമാരുടെ നിർദേശപ്രകാരം അഡ്മിറ്റായി. ഛർദി ഇടയ്ക്കിടെ വരുന്നതിനാൽ എന്തെങ്കിലും ഭക്ഷണം കഴിക്കാനോ മറ്റോ സാധിക്കുന്നില്ല. 

ഇതിനകം മരുന്നിനും മറ്റുമായി ആശുപത്രിയിൽ വൻ തുക ചെലവായി. ഒരു വൃക്ക മാറ്റിവയ്ക്കണമെങ്കിൽ പോലും വൻ സംഖ്യ ആവശ്യമുള്ളതിനാൽ  എന്തുചെയ്യണമെന്നറിയാതെ ശൂന്യമായ ആശുപത്രിച്ചുവരുകളെ നോക്കി കണ്ണീർ വാർത്ത് കിടക്കുകയാണ്. ഷാർജയിൽ ഡ്രൈവറായ ഭർത്താവ് രഞ്ജിത് ഭാര്യയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലും. എട്ടാം ക്ലാസിൽ പഠിക്കുന്ന ഏക മകൾ നാട്ടിലാണ്. ഉറ്റ സുഹൃത്തും കൂടെ താമസിക്കുന്നയാളുമായ അമ്പിളി എല്ലാ സഹായവുമായി ഒപ്പമുണ്ട്. മഞ്ജുഷയെ സഹായിക്കാൻ മനസിൽ നന്മ വറ്റിയിട്ടില്ലാത്തവർക്ക് മുന്നോട്ടുവരാം. 

ഭർത്താവ് രഞ്ജിത്തിന്റെ ഫോൺ നമ്പർ: 055–9909928. 

യുഎഇ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:

NAME: Renjith Rajan

ACCOUNT NO.: 042520005941201,

BANK : Dubai Islamic Bank.

 


Like it? Share with your friends!

210
B4 Admin

0 Comments

Your email address will not be published. Required fields are marked *