185

നടൻ എന്നതിനപ്പുറം തന്റെ സഹപാഠിയെ നഷ്ടപ്പെട്ട സങ്കടത്തിലാണ് സംവിധായകൻ ഫാസിൽ. 53 വർഷത്തെ

അദ്ദേഹം വിളിച്ചതും ഫാസിലിനെ ആയിരുന്നു. …

നായകനായും വില്ലനായും സഹനടനായും തിരക്കഥാകൃത്തായും സ്വഭാവ നടനായും ഗായകനായുമൊക്കെ അഞ്ഞൂറിലേറെ സിനിമകളുടെ ഭാഗമായ മലയാളത്തിന്‍റെ ഇതിഹാസ താരം നെടുമുടി വേണു അന്തരിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അഭിനയിച്ച സിനിമകൾ റിലീസിന് കാത്തിരിക്കവേയാണ് മഹാനടൻ്റെ വിയോഗ വാർത്ത വളരെ അപ്രതീക്ഷിതമായി പുറത്ത് വരുന്നത്. ഇന്നലെ രാത്രിയോടെ തന്നെ നടൻ്റെ ആരോഗ്യ നിലയെ കുറിച്ചുള്ള വവരങ്ങൾ പുറത്ത് വന്നിരുന്നു. അഭിനയമികവിനാല്‍ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടന്‍ കൂടിയായിരുന്നു നെടുമുടി വേണു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ഇത് തികച്ചും അപ്രതീക്ഷിതമായി പോയി എന്നും ഈ വിയോഗം വളരെ നേരത്തേ ആയിപ്പോയി എന്നും സിനിമാപ്രേമികളൊക്കെ തെല്ലു വിങ്ങലോടെ പറയുന്നുണ്ട്. അഞ്ചു ദശകങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ടവരൊക്കെ അനുശോചനം അറിയിച്ച് രംഗത്തെത്തിയിട്ടുമുണ്ട്. നടനവൈഭവത്തിൽ ലോകോത്തര നിലവാരം കാത്തുസൂക്ഷിച്ച നടൻ കൂടിയാണ് നെടുമുടി വേണു


Like it? Share with your friends!

185
24 Web Desk

0 Comments

Your email address will not be published. Required fields are marked *