202

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ജൂഹി റുസ്തഗി. ലച്ചു എന്ന രസകരമായ കഥാപാത്രം ഇന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കാൻ പറ്റില്ല. താരത്തിന്റെ വിവാഹമായി എന്ന വാർത്തയുമായി റോഹിനുമൊപ്പം നിരവധി ഫോട്ടോസും, വിഡിയോസും സാമൂഹ്യ മാധ്യമങ്ങളിൽ വന്നിരുന്നു.ഇപ്പോൾ താരം ”ഉപ്പും മുളക്” എന്ന പരിപാടിയിൽ നിന്നും പിന്മാറിയിരിക്കുകയാണ് ജൂഹി. തന്റെ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോവുന്നു എന്ന കാരണത്താൽ ആണ് പിന്മാറിയത്. സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങുന്നുണ്ടെന്നും യാത്രകള്‍ ചെയ്യാനുള്ള പ്ലാനുണ്ടെന്നും താരം പറഞ്ഞിരുന്നു.

താന്‍ മാത്രമല്ല പോകുന്നിടത്തേക്കെല്ലാം നിങ്ങളേയും കൊണ്ടുപോവുമെന്നും ജൂഹി പറഞ്ഞിരുന്നു. പെര്‍ഫെക്റ്റ് സ്‌ട്രേഞ്ചേഴ്‌സ് എന്ന പേരാണ് താരം ചാനലിന് നല്‍കിയത്.

റോവിനൊപ്പം തിരുനെല്ലിയിൽ പോയതിന്റെ വിശേഷങ്ങൾ താരം പങ്കു വെച്ചിരിക്കുകയാണ് ഇപ്പോൾ. അമ്പലത്തിൽ കയറുന്നതും, പ്രധാനപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയുന്നുമുണ്ട് വിഡിയോയിൽ. വീഡിയോക്ക് താഴെ നിരവധി കമെന്റുകൾ ആണ് വന്നിരിക്കുന്നത്.


Like it? Share with your friends!

202
B4 Admin

0 Comments

Your email address will not be published. Required fields are marked *