254

നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്ത ‘ലൂക്കാ’ പ്രേക്ഷക പ്രീതി നേടി തീയറ്ററില്‍ മുന്നേറുകയാണ്. ചിത്രം മുഴുനീള പ്രണയകഥയല്ല, മറിച്ചു വ്യത്യസ്തമായൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ പ്രണയകഥകൂടിയാണ്. സ്‌ക്രാപ്പ് ആര്‍ട്ടിസ്റ്റ് ആയ ലൂക്കയുടെയും ഗവേഷണ വിദ്യാര്‍ത്ഥിയായ നിഹാരികയുടെയും പ്രണയമാണ് ചിത്രത്തിലുടനീളം വിഷയമാക്കുന്നത്. ഒരേ സമയം രണ്ട് പ്രണയകഥകള്‍ പറയുന്ന ചിത്രം വ്യത്യസ്തമായൊരു ദൃശ്യാനുഭവം ആണ് നല്‍കുന്നത്. ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യുംനീട്ടി ഏറ്റെടുത്തുകഴിഞ്ഞു.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊഡ്യൂസേര്‍സ് ആയ ലിന്‍്‌റോയ്ക്കും പ്രിന്‍സിനും നന്ദി പറയുകയാണ് സംവിധായകന്‍ അരുണ്‍ബോസ്. 2014 മുതല്‍ നിരവധി നിര്‍മാതാക്കളുടെ പക്കല്‍ കയറി ഇറങ്ങിയെങ്കിലും ഇവര്‍ തന്ന വിശ്വാസയും അര്‍പ്പണവും പറഞ്ഞറിയിക്കാന്‍ ആകാത്തതാണ്. ലൂക്കയുടെ ഇന്നത്തെ വിജയം സമ്മാനിച്ചത് ലിന്റൊയും പ്രിന്‍സുമാണ്. ഇരുവരോടു എത്രനന്ദികള്‍ പറഞ്ഞാലും മതിവരില്ല. ചിത്രത്തിന്റെ വിജയത്തിനൊപ്പം പ്രവര്‍ത്തിച്ച ഓരോരുത്തരോടും നന്ദി പറയുന്നു – അരുണ്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു

2014 ടൊവിനോ ഒരു സൂപ്പർ താരമാവുന്നതിന് മുൻപേ പ്രിൻസും ലിന്റോയും ഈ സിനിമ ഏറ്റെടുത്തിരുന്നു . അന്ന് ഇത്രേം ബഡ്‌ജെക്റ്റിൽ ഒരു സിനിമ ഒരുക്കാൻ നിർമാതാക്കൾ തയ്യാറാവാത്ത ഒരു അവസ്ഥയുണ്ടായിരുന്നു , ആ റിസ്ക്ക് തന്റേടത്തോടെ ഏറ്റെടുത്ത ഈ നിർമാതാക്കളാണ് ഇന്നത്തെ ലൂക്കയുടെ വിജയത്തിൽ ഏറ്റവും സന്തോഷിക്കുന്നത് .ടൊവിനോ സൂപ്പർ താരമായിമാറിയ മെക്സിക്കൻ അപാരതയിൽ കോ പ്രൊഡ്യൂസറായിരുന്നു ഇവർ . ഇനി പുറത്തെറങ്ങാനുള്ള ജാലിയൻ വാലബാഗാണ് ഇവരുടെ പുതിയ ചിത്രം


Like it? Share with your friends!

254
B4 Admin

0 Comments

Your email address will not be published. Required fields are marked *