
സണ്ണി വെയ്‌നിന്റെ സർപ്രൈസ് വിവാഹം. ഒരു വിധത്തിലും വാർത്തകൾ നൽകാതെ ആയിരുന്നു വിവാഹം. വിവാഹ ചിത്രം സോഷ്യൽ മീഡിയയിൽ വന്നതോടെ ആണ് കാര്യം പുറം ലോകം അറിഞ്ഞത്. ഗുരുവായൂർ അമ്പലത്തിൽ വെച്ചതായിരുന്നു സംഭവം. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്.
രാവിലെ 6 മണിക്ക് ഗുരുവായൂരിൽ വെച്ചായിരുന്നു സണ്ണി വെയ്നിന്റെ വിവാഹം. ഒരുപാട് മാധ്യമ ശ്രദ്ധ നൽകാതെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സെക്കന്റ് ഷോ എന്ന ശ്രീനാഥ് രാജേന്ദ്രൻ ചിത്രത്തിലൂടെ ദുൽക്കർ സല്മാന് ഒപ്പമാണ് സണ്ണി വെയ്ൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സെക്കന്റ് ഷോയിലെ കുരുടിയെ പ്രേക്ഷകർ നെഞ്ചിലേറ്റി.















0 Comments