306

സഹപാഠികളുടെ കളിയാക്കലുകൾ സഹിക്കാൻ വയ്യാതെ കണ്ണീരോടെ അമ്മയോട് പരാതി പറയുന്ന ഒരു കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

കാണുന്നവരുടെ ഉള്ളുലക്കുന്നതാണ് ക്വഡൻ ബെയിൽസ് എന്ന കുട്ടിയുടെ സങ്കടം. ഉയരം കുറവായതിന്റെ പേരിൽ കുള്ളൻ എന്ന് വിളിച്ചു കൂടെ പഠിക്കുന്നവർ നിരന്തരം വേദനിപ്പിച്ചതോടെ തകർന്നുപോയ ക്വഡൻ അമ്മയുടെ മുന്നിൽ പൊട്ടിക്കരയുകയാണ്.

ഫേസ്ബുക് ലൈവിലൂടെ അമ്മ ഈ ദൃശ്യങ്ങൾ പുറത്തുവിടുകയായിരുന്നു. പരിഹാസവും അധിക്ഷേപങ്ങളും കുട്ടികളെ എത്രമാത്രം വേദനിപ്പിക്കുന്നു എന്ന് മനസിലാക്കണം എന്ന് ആവശ്യപ്പെട്ട്‌ ക്വഡന്റെ അമ്മയുടെ വിഡിയോ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

അതേസമയം കുട്ടിക്കും അമ്മയ്ക്കും പിന്തുണയുമായി ഒട്ടേറെ പേർ രംഗത്തു വന്നു. ഹോളിവുഡ് നടൻ ഹ്യൂ ജാക്മാൻ അമേരിക്കൻ കൊമേഡിയൻ ബ്രാഡ് വില്യംസ് ആസ്ട്രേലിയൻ ദേശീയ റഗ്ബി താരങ്ങൾ എന്നിവർ ഉൾപ്പെടെ നിരവധിപേർ കുട്ടിക്കും അമ്മയ്ക്കും പിന്തുണ അറിയിച്ചിട്ടുണ്ട്. അമേരിക്കൻ കൊമേഡിയനായ ബ്രാഡ് വില്ല്യംസ് ക്വാഡനു വേണ്ടി സമാഹരിച്ചത് 250,000 യുഎസ് ഡോളറാണ്.

https://www.facebook.com/104749291065684/videos/423230515133548/

Like it? Share with your friends!

306
B4 Admin

0 Comments

Your email address will not be published. Required fields are marked *