റിലീസിന് മുന്നേ നൂറു കോടി ക്ലബ്ബിൽ കയറി കമൽ ഹാസൻ ചിത്രം “വിക്രം “
ഉലകനായകൻ കമലഹാസൻ നായകനായി വൻ താര നിരയോടൊപ്പം ജൂൺ മൂന്നിന് റിലീസ് ആകുന്ന വിക്രം സിനിമയുടെ സംവിധായകൻ ലോകേഷ് കനകരാജ് അദ്ദേഹത്തിനോടപ്പമുള്ള ചിത്രത്തിന് കൊടുത്ത കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ ജീവിതത്തിലെ മുപ്പത്തി ആറു വർഷത്തെ തപസ്സു ആണ് ഉലകനായകനോടൊപ്പമുള്ള വിക്രം സിനിമ. ലോകേഷിന്റെ സംവിധാന മികവിനെ കമൽഹാസൻ അഭിനന്ദിക്കുകയും ഉണ്ടായി. കമൽഹാസനോടൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങി നീണ്ട താരനിര ചിത്രത്തിലുണ്ട്. കൈതിക്കും മാസ്റ്ററിനും ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം തിയേറ്ററിലെത്താൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
വിക്രം സിനിമയുടെ റിലീസിന് മുന്നേ തന്നെ ചിത്രം ഓ ടി ടി റൈറ്റ്സിലൂടെ നൂറു കോടി ക്ലബ്ബിൽ കയറിയിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രസ്തുത വിവരം പുറത്തു വിട്ടത്. ഡിസ്നി ഹോട്ട്സ്റ്റാർ ആണ് അഞ്ചു ഭാഷകളിലെയും സാറ്റലൈറ്റ് ,ഓ ടി ടി വിതരണാവകാശം സ്വന്തമാക്കിയത്. ചിത്രത്തിന്റെ ട്രൈലെർ , ഓഡിയോ ലോഞ്ച് മേയ് 15നു ആണ് നടക്കുന്നത്. ഫ്ലാഷ് ബാക് കഥക്കായി നടൻ കമൽ ഹാസൻ മുപ്പതു വയസ്സുകാരനായി എത്തുന്ന രംഗങ്ങൾ ഉണ്ടാകുമെന്നു നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. ഉലകനായകന്റെ ലോകേഷ് ചിത്രം കാണാൻ ആകാംഷ
രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്സ് ഡിസ്നി. കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദര്‍. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി. ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, സൗണ്ട് ഡിസൈനിംഗ് സിങ്ക് സിനിമ, വിഎഫ്എക്സ് യൂണിഫൈ മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എം സെന്തില്‍, അസോസിയേറ്റ് ഡയറക്ടേഴ്സ് മഗേഷ് ബാലസുബ്രഹ്മണ്യം, സന്തോഷ് കൃഷ്‍ണന്‍, സത്യ, വെങ്കി, വിഷ്‍ണു ഇടവന്‍, മദ്രാസ് ലോഗി വിഘ്നേഷ്, മേക്കിംഗ് വീഡിയോ എഡിറ്റ് പി ശരത്ത് കുമാര്‍, പി ആർ ഓ പ്രതീഷ് ശേഖർ

36 வருட தவம்! எனக்குள் இருக்கும் இயக்குனரை என் உலகநாயகன் @ikamalhaasan பாராட்ட!🙏🏻❤️#VikramFromJune3 #Vikram pic.twitter.com/dORNtJxL5P
— Lokesh Kanagaraj (@Dir_Lokesh) May 4, 2022
0 Comments