ചിത്രം മാർച്ച് 12ന് ഒടിടി റിലീസ് ചെയ്യും
വാമാ എൻ്റർടെയിൻമെൻ്റ്സിൻ്റെ ബാനറിൽ സാക്കിർ അലി സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘3 ഡേയ്സ്’. ചിത്രം മാർച്ച് 12ന് തീയേറ്റർ പ്ലേ ഒടിടിയിലൂടെ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. അമൻ റിസ്‌വാൻ ആണ് ചിത്രം നിർമ്മിക്കുന്നത്.ബോണി അസ്സനാർ, റോബിൻ തോമസ്, സോണിയൽ വർഗ്ഗീസ് എന്നിവരാണ് സഹ നിർമ്മാതാക്കൾ. കേരളത്തിലെ ഒരു ഗ്രാമത്തിൽ മൂന്ന് ദിവസത്തിനിടയിൽ നടന്ന കൊലപാതകങ്ങളും അതിൻ്റെ കുറ്റാന്വേഷണമാണ് ചിത്രത്തിൻ്റെ കഥയ്ക്ക് പിന്നിൽ.
മൻസൂർ മുഹമ്മദ്, ഗഫൂർ കൊടുവള്ളി,സംവിധായകൻ സാക്കിർ അലി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തിൽ കിരൺരാജ്, രാജാ സാഹിബ്, നീന കുറുപ്പ്, കനകലത, വിജയൻ കാരന്തൂർ, പ്രകാശ് പയ്യാനക്കൽ, ഉണ്ണിരാജ്, സലീം മറിമായം എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രാഹണം- നാജി ഒമർ, സംഗീതം- സാൻ്റി & വരുൺ വിശ്വനാഥൻ, എഡിറ്റർ- വൈശാഖ് രാജൻ, കോസ്റ്റ്യൂം- സഫ്ന സാക്കിർഅലി, കലാസംവിധാനം- മൂസ സുഫി’യൻ & അനൂപ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അലി അക്ബർ, ഫിനാൻസ് കൺട്രോളർ- തൻഹ ഫാത്തിമ, അസോസിയേറ്റ്- റോയ് ആൻ്റണി, സ്റ്റുഡിയോ- സിനി ഹോപ്സ് , പി.ആർ.ഒ- പി.ശിവപ്രസാദ്, ഓൺലൈൻ മാർക്കറ്റിംങ്- ബി.ആർ.എസ് ക്രിയേഷൻസ്, ഡിസൈയിൻസ്- ഹൈ ഹോപ്സ് ഡിസൈൻസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

0 Comments