206

മലയാളത്തിൽ അവസാനമായെത്തിയ ക്യാമ്പസ് പ്രണയ ചിത്രം ഏതാണ്? പെട്ടെന്ന് നമുക്ക് ഓർത്തെടുക്കാൻ പോലും സാധിക്കുന്നില്ല. ഏറ്റവും കൂടുതൽ സിനിമാസ്വാദകർ ഉള്ള കോളേജിലെ വിദ്യാർത്ഥികൾക്കായുടെ സിനിമയാണ് ഫോർ ഇയേർസ് എന്ന് ഉറപ്പു നൽകുകയാണ് ചിത്രത്തിന്റെ ട്രയ്ലർ. പ്രിയാ വാര്യരുടെയും സർജാനോ ഖാലിദിന്റെയും ഇതുവരെ കാണാത്ത മുഖമാണ് ഈ സിനിമയിലുള്ളതെന്ന് ട്രെയ്ലറിൽ നിന്ന് തന്നെ വ്യക്തമാണ്. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ എട്ട് ഗാനങ്ങളാണുള്ളത്.
ശങ്കർ ശർമയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് സാന്ദ്രാ മാധവ്, സന്ധൂപ് നാരായണൻ, ആരതി മോഹൻ, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കർ എന്നിവരാണ്. ഫോർ ഇയേർസിന്റെ ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റർ സംഗീത് പ്രതാപ്, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ് തപസ് നായക്, മേക്കപ്പ് റോണക്സ് സേവിയർ, വസ്ത്രാലങ്കാരം രമ്യ സുരേഷ്, ആർട്ട് സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂർ, അസിസ്റ്റന്റ് ഡയറക്ടർ അനൂപ് മോഹൻ എസ്സ്, അസിസ്റ്റന്റ് ഡി ഓ പി ഹുസൈൻ ഹംസാ, ഡി ഐ രംഗ് റെയ്‌സ് മീഡിയ, വി എഫ് എക്സ് ഫോക്സ് ഡോട്ട് മീഡിയ, ഫിനാൻസ് കൺട്രോളർ വിജീഷ് രവി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ലിബിൻ വർഗീസ്, പ്രൊഡക്ഷൻ മാനേജർ എൽദോസ് രാജു, സ്റ്റിൽ സജിൻ ശ്രീ, ഡിസൈൻ ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ.


Like it? Share with your friends!

206
Editor

0 Comments

Your email address will not be published. Required fields are marked *