181

യൂ ട്യൂബിൽ ആഷിക്കിന്റ പുതിയ വീഡിയോ കണ്ടാൽ കേവലം ‘അണ്ണാൻ കുഞ്ഞിന് തന്നാലായത് എന്ന്‌ പറഞ്ഞുകൊണ്ട് തള്ളികളയാൻ കഴിയുന്ന ഒന്നല്ല. വംശവെറിക്കെതിരെ ലോകത്തോട് ചോദ്യങ്ങൾ ചോദിക്കുകയാണ് ആഷിക് പത്മ എന്ന അഞ്ചാം വയസുകാരൻ, അമേരിക്കയിൽ കൊലചെയ്യപ്പെട്ട ജോർജ് ഫ്‌ളോയിഡിനു വേണ്ടി ആദരാഞ്ജലി അർപ്പിക്കുന്ന വീഡിയോയിൽ ‘ഈ ലോകത്ത് കറുപ്പും വെളുപ്പും ഉണ്ടോ നമ്മളെല്ലാം ഒന്നല്ലേ ‘എന്ന്‌ ആഷിക് ചോദിക്കുന്നു. ലോകത്ത് ദിനം പ്രതി കറുത്ത വർഗക്കാർക്കെതിരെ അതിക്രമങ്ങൾ വർധിച്ചു വരുകയും, അതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആഷിക്കിന്റെ വാക്കുകൾ പ്രസക്തമാകുന്നത്.

തന്റെ സ്വന്തം യു ട്യൂബ് ചാനലിലൂടെയാണ് ആഷിക് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കയിലെ പോലീസുകാരനാൽ കൊലചെയ്യപ്പെട്ട ജോർജ് ഫ്ലോയിഡ് എന്ന കറുത്തവർഗക്കാരന്റെ മരണം ലോകം മുഴുവൻ ചർച്ചയായതാണ്. നിറത്തിന്റെ പേരിൽ മനുഷ്യരെ രണ്ടാം കിട പൗരന്മാരാക്കുന്ന വ്യവസ്ഥിതിക്കെതിരെ ലോകം മുഴുവൻ ശക്തമായ പ്രതിഷേധങ്ങൾ നടക്കുകയാണ്. ഈ പ്രതിഷേധങ്ങളിൽ വേറിട്ടതാവുകയാണ് ഈ അഞ്ചാം വയസുകാരന്റേത്.


ദുബായിൽ മാധ്യമ പ്രവർത്തകയായ മിനി പത്മയുടെയും ഛായഗ്രാഹകൻ ഷാജി പട്ടണത്തിന്റെയും മകനാണ് ആഷിക്. ‘നമ്മള് നമ്മളെ മാത്രം ഇഷ്ട്ടപ്പെടലപ്പാ ‘എന്ന നാടൻ പാട്ടോടുകൂടി അവസാനിക്കുന്ന വീഡിയോയിൽ, ഈ ബാലൻ നൽകുന്നത് സമത്വം നിറഞ്ഞ ലോകത്തിന് വേണ്ടിയുള്ള പ്രതീക്ഷയാണ്.


Like it? Share with your friends!

181
24 Web Desk

0 Comments

Your email address will not be published. Required fields are marked *