170

പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ഗായിക അഭയ ഹിരണ്‍മയി. ഹോട്ട് ആന്‍ഡ് ബ്യൂട്ടിഫുളെന്ന് ഒറ്റനോട്ടത്തില്‍ തന്നെ തോന്നിപ്പിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് അഭയ പങ്കുവെച്ചത്. ആരുടെയും മനംകവരുന്ന ലെഹങ്കയ്‌ക്കൊപ്പം സിംപിള്‍ ഹെയര്‍ സ്റ്റൈലിലാണ് പുതിയ ലുക്ക്.

abhaya hiranmayi photos

ലെഹങ്കയ്ക്ക് ഇണങ്ങുന്ന കമ്മലുകളും വലിയ മോതിരവും മാത്രമാണ് അണിഞ്ഞതോടെ ലുക്കിന് പൂര്‍ണത കൈവരിക്കുന്നു. മനോഹരമായി എഴുതിയ കണ്ണുകളും പിന്നിയിട്ട മുടിയുമായി എത്തിയ അഭയയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിക്കഴിഞ്ഞു

‘ഇതാണ് ആ ചിത്രങ്ങള്‍, സന്തോഷത്തോടെ പങ്കുവെയ്ക്കുന്നു’ എന്ന കുറിപ്പോടെയാണ് ഗായിക ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നേരത്തെ സാരിയും ഫ്രോക്കും ധരിച്ചെത്തിയ അഭയയുടെ ചിത്രങ്ങളും വൈറലായിരുന്നു.

abhaya hiranmayi photos

വസ്ത്രധാരണത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ കൃത്യമായ നിലപാടെടുക്കുന്നയാളാണ് അഭയ ഹിരണ്‍മയി. അടുത്തിടെ സൈബര്‍ ആക്രമണത്തിന് ഇരയായ നടി റിമ കല്ലിങ്കലിന് പിന്തുണ പ്രഖ്യാപിച്ചും രംഗത്തെത്തിയിരുന്നു.

മിനി സ്‌കര്‍ട്ട് ധരിച്ചുള്ള മിറര്‍ സെല്‍ഫി പങ്കുവച്ചുകൊണ്ടാണ് അഭയ ഐക്യദാര്‍ഢ്യം അറിയിച്ചത്. ‘തൂക്കിക്കൊല്ലാതിരിക്കാന്‍ പറ്റുവോ? ഇല്ല അല്ലേ’ എന്ന കുറിപ്പോടുകൂടിയാണ് അഭയ ഹിരണ്‍മയി ചിത്രം പങ്കുവച്ചിരിക്കുന്നത്.

abhaya hiranmayi photos

രാജ്യാന്തര കൊച്ചി റീജിയണല്‍ ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്ത നടി റിമ കല്ലിങ്കലിനെതിരെ സൈബര്‍ ആക്രമണം ശക്തമായതോടെയായിരുന്നു അഭയയുടെ പ്രതികരണം.

abhaya hiranmayi photos

ഗോപിസുന്ദറിന്റെ പിന്നണിയില്‍ പാടിക്കൊണ്ടായിരുന്നു അഭയ ഹിരണ്മയിയുടെ സിനിമ പ്രവേശനം. തുടര്‍ന്ന് നിരവധി ഹിറ്റ് പാട്ടുകളില്‍ അഭയ പങ്കാളിയായി. ഇരുവരും തമ്മിലുള്ള ബന്ധം വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. എല്ലാ ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് കഴിഞ്ഞ വാലന്റൈന്‍സ് ഡേയ്ക്ക് അഭയ തന്നെയാണ് ഇരുവരും തമ്മിലുള്ള ബന്ധം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്.

abhaya hiranmayi photos

Like it? Share with your friends!

170
Editor

0 Comments

Your email address will not be published. Required fields are marked *