161

റെഡും പിങ്കും കലർന്ന അതിമനോഹരമായൊരു ഗൗണാണ് അഭയയുടെ വേഷം

ക്വാറന്റെയിൻ കാലത്തെ വിരസതയകറ്റാനുള്ള പെടാപാടിലാണ് എല്ലാവരും. പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയുമൊന്നും കാണാതെയിരിക്കുന്ന ക്വാറന്റെയിൻ കാലത്ത് സമൂഹമാധ്യമങ്ങളാണ് പലർക്കും ഒരാശ്വാസം. ഗായിക അഭയ ഹിരൺമയി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. റെഡും പിങ്കും കലർന്ന അതിമനോഹരമായൊരു ഗൗണാണ് അഭയ ധരിച്ചിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ അഭയ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചുള്ള ഗായിക അഭയ ഹിരൺമയിയുടെ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്ക ഒന്നായിരുന്നു. എന്നാൽ പലരും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോട്ടങ്ങൾ നടത്തുകയും മുൻവിധികൾ നടക്കുകയും ചെയ്യുമ്പോൾ അഭയയും ഗോപിയും തങ്ങളുടെ ജീവിതം ആസ്വദിക്കുകയാണ്.
വ്യക്തി ജീവിതത്തിൽ​ മാത്രമല്ല സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ‘നാക്കു പെന്റ നാക്കു ടക’, ‘വിശ്വാസം അതല്ലെ എല്ലാം’, ‘മല്ലി മല്ലി ഇഡി റാണീ രാജു’, ‘2 കണ്ട്രീസ്’, ‘ജെയിംസ് ആന്റ് ആലീസ്’, ‘സത്യ’, ‘ഗൂഢാലോചന’ എന്നീ ചിത്രങ്ങളിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ അഭയ പാടിയിട്ടുണ്ട്. ‘ഗൂഢാലോചന’യിലെ കോയിക്കോട് പാട്ട് മലയാളത്തിൽ​ വലിയ ഓളമാണ് സൃഷ്ടിച്ചത്.


Like it? Share with your friends!

161
meera krishna

0 Comments

Your email address will not be published. Required fields are marked *