278

ആമുഖം ആവശ്യമില്ലാത്ത നടിയാണ് ലക്ഷ്മി പ്രിയ. ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്ന വിശേഷണം ആണ് ലക്ഷ്മി പ്രിയയ്ക്ക് യോജിക്കുക. എഴുത്തുകാരി കൂടിയായ താരം തന്റെ ആത്മകഥ പുറത്തിക്കിയിരുന്നു. സ്വന്തം നിലപാടുകളുടെ പേരില്‍ ആവശ്യവും അനാവശ്യമായ വിവാദങ്ങളിലും പെട്ടിട്ടുള്ള വ്യക്തികൂടിയാണ് താരം

ഇപ്പോള്‍ ലക്ഷ്മി പ്രിയ പുതിയൊരു വിവാദത്തില്‍പെട്ടിരിക്കയാണ്. താരം ഒരു ചിത്രത്തിനിട്ട മോശം കമന്റിന് നേരെയാണ് ഇപ്പോള്‍ ആരാധകര്‍ പൊട്ടിത്തെറിക്കുന്നത്. ഒരുപിടി നല്ല സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്ക് ഇഷ്ടതാരം ആയി മാറിയ ലക്ഷ്മിപ്രീയ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലും മിന്നും താരമാണ്. നിലവിൽ സിനിമയിലും സീരിയലിലും അത്ര സജീവം അല്ലെങ്കിലും, ലക്ഷ്മി പ്രീയ ചെയ്ത കഥാപാത്രങ്ങൾ ഒക്കെയും പ്രേക്ഷക മനസുകളിൽ എന്നും നിറഞ്ഞു നിൽക്കുന്നവ തന്നെയാണ്. ഫ്ലവേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്യുന്ന കോമഡി പ്രോഗ്രാമിലെ നിറ സാന്നിധ്യം ആയ ലക്ഷിപ്രീയ വനിതയ്ക്ക് നൽകിയ ഒരു അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത്. ഭർത്താവ്‌ ജയേഷിനും മകൾ മാതംഗിയ്ക്കും ഒപ്പം എല്ലാവരെയും ചിരിപ്പിച്ചും ചിരിച്ചും സസന്തോഷം ജീവിക്കുന്ന ലക്ഷ്മി ജീവിതത്തിൽ ഒരിക്കൽ താൻ അനുഭവിച്ച യാതനകളെ കുറിച്ച് തുറന്നു സംസാരിക്കുകയാണിപ്പോൾ. കുഞ്ഞ് ജനിച്ചതും അതിന്റെ ആകുലതകളും സങ്കടങ്ങളും മാറുന്നതിനു മുൻപ് ഭർത്താവിന് ഉണ്ടായ അപകടവും ആ സമയത്ത് കുഞ്ഞുമായി ആശുപത്രിയിൽ കഴിയേണ്ടി വന്ന സാഹചര്യങ്ങളും ആണ് ലക്ഷ്മി പ്രീയ അഭിമുഖത്തിൽ കൂടി പറയുന്നത്. തനിക്ക് 18 വയസ്സും ഭർത്താവിന് 28 വയസ്സും ഉള്ളപ്പോൾ ആയിരുന്നു തന്റെ വിവാഹമെന്നും അതിനു ശേഷം 2 തവണ താൻ ഗർഭിണി ആയെങ്കിലും അബോർഷൻ ആയി പോയി എന്നും താരം പറയുന്നു. അതിനിടയിൽ സിനിമയിലെ തിരക്കുകൾ കൂടിയായപ്പോൾ കുഞ്ഞ് എന്ന ചിന്ത മാറ്റി വച്ചു എന്നും താരം പറയുന്നു. അതിനെ എല്ലാവരും കുത്തുവാക്കുകൾ കൊണ്ടും പരിഹാസം കൊണ്ടും നേരിട്ടപ്പോൾ താനും ഭർത്താവും ചിന്തിച്ചത് ഒരു കുഞ്ഞ് ജനിച്ചാൽ അതിന് ജീവിക്കാൻ ഉള്ള സാഹചര്യം ഒരുക്കുക എന്നായിരുന്നു എന്നും താരം പറഞ്ഞു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, പിന്നീട് ഞാൻ ഗർഭിണി ആയത് മുപ്പതാം വയസ്സിൽ ആയിരുന്നു. ഗർഭിണി ആണെന്ന് അറിഞ്ഞ നിമിഷം മുതൽ പ്രാർത്ഥനകളും നേർച്ചകളും ആയി മാത്രം ജീവിച്ച നാളുകൾ. ഗർഭിണി ആയി 3 ആഴ്ച്ച കഴിഞ്ഞപ്പോൾ മുതൽ ചെറിയ ബ്ലീഡിങ് ഉണ്ടായിരുന്നു. സിനിമയിൽ തിരക്കുള്ള സമയം ആയതിന്റെ ആകുലതകളും ഉണ്ടായിരുന്നു. അങ്ങനെ ആറാം മാസം ആയപ്പോൾ ബ്ലീഡിങ് കൂടി ആശുപത്രിയിൽ ആയപ്പോൾ കുഞ്ഞിനെ നഷ്ടപ്പെടും എന്ന പേടി ആയിരുന്നു.

കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾ കൊടി കുരുങ്ങി കിടക്കുന്നതായി കണ്ടെത്തിയതോടെ ആശങ്കകൾ വർധിച്ചു. ഒടുവിൽ ആറാം മാസത്തിൽ സിസേറിയൻ ചെയ്തു കുഞ്ഞിനെ പുറത്ത് എടുക്കുമ്പോൾ ഒരു കിലോ മാത്രം ആയിരുന്നു കുഞ്ഞിന്റെ ഭാരം. കുഞ്ഞിനെ എൻ.ഐ.സിയുവിലേക്ക് മാറ്റി, പിന്നെ 3 ദിവസങ്ങൾക്ക് ശേഷം ആണ് ഞാൻ കണ്ടത്. ആ സമയത്ത് വീൽചെയറിൽ ഇരിക്കുന്ന തന്നെ കാണാൻ കൂടിയ ആൾക്കാർ വിശേഷങ്ങൾ ചോദിക്കുമ്പോൾ മനസ്സ് നിറയെ കുഞ്ഞിന് ജീവനുണ്ടോ ആരോഗ്യം ഉണ്ടോ എന്നൊക്കെ ഉള്ള സങ്കടങ്ങൾ ആയിരുന്നു. 45 ദിവസത്തിനു ശേഷം ആണ് കുഞ്ഞിനെ ഞങ്ങൾക്ക് തന്നത്. കുഞ്ഞിന് തനിയെ പാൽ കുടിക്കാൻ പറ്റുമായിരുന്നില്ല. ബ്രസ്‌റ്റ് പമ്പുപയോഗിച്ച് പാൽ എടുത്തു കുഞ്ഞിന് കൊടുക്കുകയായിരുന്നു ചെയ്തിരുന്നത്. ആശുപത്രിയിലും വീട്ടിലും ഞാനും ഭർത്താവും തനിച്ച് ആയിരുന്നു. അലാറം വച്ച് എഴുന്നേറ്റ് കുഞ്ഞിന് പാൽ കൊടുക്കേണ്ടി വരുന്നത് കൊണ്ട് തന്നെ രാത്രികളും പകലുകളും ഒരുപോലെ ഉറക്കം ഇല്ലാത്തത് ആയിരുന്നു. ആ സമയത്ത് ഒക്കെ ക്ഷീണം കാരണം എവിടെ എങ്കിലും ഇരുന്നാൽ പോലും ഭർത്താവ് ഉറങ്ങി പോകുന്ന അവസ്ഥയിൽ ആയിരുന്നു. അതിനിടെ അത്യാവശ്യം ആയി അദ്ദേഹത്തിന് തിരുവനന്തപുരം വരെ പോകേണ്ടി വന്നു.അദ്ദേഹം ഡ്രൈവ് ചെയ്യുന്നതിനിടെ കാര്‍ ഒരു ട്രക്കിനടിയിലേക്ക് പാഞ്ഞ് കയറി. അദ്ദേഹത്തിന്റെ കാല്‍ തകര്‍ന്നു, കൈ രണ്ടായി ഒടിഞ്ഞ് തൂങ്ങി. ആംബുലന്‍സ് ഡ്രൈവറാണ് അപകട വിവരം എന്നെ വിളിച്ച് പറഞ്ഞത്. അങ്ങനെ വീണ്ടും കുഞ്ഞിനെയും കൊണ്ട് ഒരിക്കൽ സന്തോഷത്തോടെ യാത്ര പറഞ്ഞ ആശുപത്രിയിലേക്ക് എത്തി. 20 ദിവസത്തോളം അദ്ദേഹം ഐസിയു വില്‍ കിടന്നപ്പോൾ കൈകുഞ്ഞുമായി ഞാന്‍ അദ്ദേഹത്തിന് കൂട്ടിരുന്നു. പക്ഷേ ദൈവം ഞങ്ങളെ കൈവിട്ടില്ല. എല്ലാം പതിയെ ശരിയായി വന്നു. കുഞ്ഞിന് പതിയെ തൂക്കം കൂടി വന്നു, കൂട്ടത്തിൽ അദ്ദേഹത്തിന്റെ പരിക്കുകളും പതിയെ ഭേദമായി വന്നു. എല്ലാം ദൈവത്തിന്റെ കരുണ.


Like it? Share with your friends!

278
Seira

0 Comments

Your email address will not be published. Required fields are marked *