256

കോമഡിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ലക്ഷ്മി പ്രിയ. സിനിമാ സീരിയല്‍ രംഗത്ത് സജീവമായ ലക്ഷ്മി പ്രിയയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്…പല പ്രമുഖനമാരെയും പ്രമുഖകളേയും കണക്കിന് കളിയാക്കി കൊണ്ടുള്ള ലക്ഷ്മി പ്രിയയുടെ പോസ്റ്റ് ഇങ്ങനെ….

“ലക്ഷ്മി പ്രിയയെ കൂവി വെളുപ്പിച് ആരാധകർ എന്ന തലക്കെട്ടോടെ ഒരു ഓൺലൈൻ ന്യൂസ് കണ്ടു. ലക്ഷ്മി പ്രിയയെ കൂവി വെളുപ്പിയ്ക്കാൻ ലക്ഷ്മി പ്രിയ ഇന്ന് വരെ ചാൻസ് ചോദിച്ചു ആളുകളെ വിളിക്കുകയോ കിടപ്പറവാതിൽ തുറന്നു കൊടുക്കുകയോ ചുംബ ന സമരത്തിൽ പങ്കെടുക്കുകയോ 85000/ ക യ്ക്ക് ശരീരം വിൽപ്പനയ്ക്കു വയ്ക്കുകയോ അല്പ്പ വസ്ത്രധാരി ആയി ഫോട്ടോ പോസ്റ്റ്‌ ചെയ്യുകയോ മുലഊട്ടുന്ന ഫോട്ടോ എടുക്കുകയോ ഗർഭാവസ്ഥയിൽ ഉള്ള നഗ്നദൃശ്യം പ്രചരിപ്പിക്കുകയോ എടുക്കുകയോ കവിത മോഷ് ട്ടിക്കുകയോ മറ്റുള്ളവരെ അവഹേളിക്കുകയോ ശബരിമലയിൽ ഇരുളിന്റെ മറപറ്റി കയറുകയോ മക്കളെക്കൊണ്ട് ശരീരത്തിൽ ചിത്രം വരപ്പിക്കുകയോ തുണി ഉടുക്കാതെ മത്തി വറുക്കുകയോ കക്ഷത്തെ രോമം കാണിച്ചു ഫോട്ടോ എടുക്കുകയോ ആർത്തവലഹള നടത്തുകയോ സ്വയം ഭോഗയന്ത്രങ്ങൾ പ്രചരിപ്പിക്കുകയോ സ്വയം ഭോഗത്തെക്കുറിച്ച് പോസ്റ്റ്‌ എഴുതുകയോ സ്വർണ്ണക്കടത്തു നടത്തുകയോ ആളുകളെ കൊലപ്പെടുത്തുകയോ തീവ്രവാദപ്രവർത്തനങ്ങൾ മറ്റുരാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്തിട്ടില്ല. പകരം എന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ കഴിയുന്ന വിധം സാമൂഹിക സേവനം ചെയ്യാറുണ്ട്. ഒരു മ ത ത്തിന്റെയും ആചാരങ്ങളിലോ വിശ്വാസങ്ങളിലോ കൈ കടത്താറില്ല. എന്റെ വിശ്വാസം ഹനിക്കാൻ അനുവദിക്കുകയുമില്ല. നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസം എത്ര മഹത്തരം ആണോ അത്‌ പോലെ തന്നെ ആണ് എനിക്കും. ഈ രാജ്യത്തിന്റെ നിയമം അനുസരിച്ചു ജീവിക്കുന്ന, ടാക്സ് അടയ്ക്കുന്ന ആൾ. ഇന്ത്യൻ ഭരണഘടന ഉറപ്പു വരുത്തുന്ന അഭി പ്രായ സ്വാതന്ത്ര്യം ഉണ്ട് എന്ന് വിശ്വസിച്ചു ജീവിക്കുന്ന ആൾ. അഭിമാനം അടിയറവു വയ്ക്കാത്ത ആൾ.ഈ രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുന്ന കോടിക്കണക്കിനു ഭാരതീയരിൽ ഒരാൾ.

നിർത്തട്ടെ, എന്ന് ലക്ഷ്മി പ്രിയ

ഒപ്പ്”Like it? Share with your friends!

256
Seira

0 Comments

Your email address will not be published. Required fields are marked *