പ്രശാന്ത് മുരളി കേന്ദ്ര കഥാപാത്രമായ അടിയാൻ നിതിന്‍ നോബിൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു."അടിയാൻ " എന്ന സിനിമ സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസായി.
രണ്ട് ജാതിയില്‍പ്പെട്ട യുവതിയും യുവാവും പ്രണയത്തില്‍ ആകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ദൃശ്യവൽക്കരിക്കുന്നത്.
സൈറ ബെക്കറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
പ്രശാന്ത് മുരളി, സൈറ ബെക്കര്‍ എന്നിവരെ കൂടാതെ ഷാജു ശ്രീധര്‍, കിടിലം ഫിറോസ്, ക്യാപ്റ്റന്‍ മനോജ് ജോണ്‍, ഷാന്‍സ്, ഷൈലജ പി അമ്പു, രാഹുല്‍ ആര്‍ നായര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളായി എത്തുന്നത്.
ക്യാപ്റ്റന്‍ മനോജ് ജോണ്‍ നിര്‍മ്മിക്കുന്ന ഈ സസ്പെൻസ് ത്രില്ലര്‍ ചിത്രത്തിൽ
സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതീയതയുടെയും ക്രൂരപീഡനങ്ങളുടെയും നേര്‍ക്കാഴ്ചകൾ അവതരിപ്പിക്കുന്നു. സഹനിർമ്മാണം-ബിനു അലക്സ്, അലക്സ് നളിനം. ഛായാഗ്രഹണം-റഷീദ് അഹമ്മദ്, എഡിറ്റിംഗ്- ഡിലിജന്റ് റൈറ്റിയസ് ന്യൂ,ഗാനരചന-നിതിൻ നോബിൾ,സംഗീതം- ശ്രീരാഗ് സുരേഷ്, ഗായകർ-നജിം അർഷാദ്, ജയദേവൻ ദേവരാജൻ. അസോസിയേറ്റ് ഡയറക്ടർ- ഹരികൃഷ്ണൻ, അഭിനന്ദ് അനിൽ,
അസിസ്റ്റന്റ് ഡയറക്ടർ-പ്രവീണ്‍, സാഹില്‍ മിഖ്ദാദ്,
പ്രൊഡക്ഷൻ ഡിസൈനർ-ഹരികൃഷ്, പോസ്റ്റർ ഡിസൈൻ- സനൂപ് വാഗമൺ. വാർത്താ പ്രചരണം എം കെ ഷെജിൻ


0 Comments