318

യുവ നടിമാരിൽ ശ്രദ്ധേയമായ താരമാണ് അഹാന കൃഷ്ണകുമാർ. അഹാനയുടെ കുടുംബം സോഷ്യൽ മീഡിയയിൽ താരമാണ് കഴിഞ്ഞ ദിവസം സൈബർ ആക്രമണങ്ങൾ നടത്തുന്നവർക്ക് പ്രണയ ലേഖനവുമായി നടി അഹാന കൃഷ്ണകുമാർ കഴിഞ്ഞ ദിവസമായിരുന്നു എത്തിയത്. തിരുവനന്തപുരത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിനെയും സ്വർണവേട്ടയെയും ബന്ധപ്പെടുത്തി അഹാന പങ്കുവച്ച ഇൻസ്റ്റാ?ഗ്രാം പോസ്റ്റ് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

പലരും ഇതിന് പിന്നാലെ അഹാനയെയും കുടുംബത്തേയും സാമൂഹിക മാധ്യമങ്ങളിലൂടെ കടന്നാക്രമിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് യൂട്യൂബ് ചാനലിലൂടെ ഒരു രസകരമായ വീഡിയോ പങ്കുവച്ചത്

” എ ലൗവ് ലെറ്റർ ടു സൈബർ ബുള്ളീസ്” എന്ന പേരിലാണ് വിഡിയോ അപ്ലോഡ് ചെയ്തത്. അഹാനയുടെ ഈ വീഡിയോ സിനിമാതാരങ്ങളടക്കം ഏറ്റെടുത്തിരുന്നു. പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ അടക്കമുള്ള യുവാതാരങ്ങൾ അഹാനയുടെ വീഡിയോ ഷെയർ ചെയ്തിന്നു.

ഇപ്പോൾ ഇതാ അഹാനയ്ക്ക് മറുപടിയുമായി മോഡലും ആക്ടിവിസ്റ്റുമായ രശ്മി നായർ എത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രശ്മി തന്റെ വിമർശനവുമായി രംഗത്ത് എത്തിയത്.

അഹാനയുടെ ഇൻസ്റ്റാ സ്റ്റോറിയും അഹാനയുടെ ചിത്രവും പങ്കുവെച്ചു കൊണ്ടാണ് രശ്മി കുറിച്ചത്. ” നാട് ഒരു മഹാമാരിയെ നേരിടുമ്പോൾ കുടുംബത്തിലെ സംഘി സ്വാധീനം കൊണ്ട് പബ്ലിക്’ സ്‌പെയിസിൽ വന്നു ഇമ്മാതിരി തരവഴിത്തരം പറഞ്ഞാൽ നല്ല തെറി ഇനിയും കേൾക്കും . അത്’സൈബർ ബുള്ളിങ് ആണേൽ കണക്കായിപ്പോയി” എന്നാണ് രശ്മി നായർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.


Like it? Share with your friends!

318
Seira

0 Comments

Your email address will not be published. Required fields are marked *