246

ടിക് ടോകിലൂടെ വൈറൽ ആയി പിന്നീട് റിയാലിറ്റി ഷോകളിലൂടെയും, സിനിമയിലൂടെയും ഒക്കെ നിരവധി ആളുകൾ ഫേമസ് ആകാറുണ്ട്. ആക്കുട്ടത്തിൽ ഒരാളാണ് അമൃത അമ്മു. ഐശ്വര്യ റോയ് അഭിനയിച്ച കണ്ടുകൊണ്ടെൻ എന്ന ചിത്രത്തിലെ ഒരു രംഗമായിരുന്നു അമൃത ടിക് ടോകിൽ പുനരാവിഷ്കരിച്ചത്. ആ വീഡിയോ ആയിരുന്നു അമൃതയെ വൈറൽ ആക്കിയയതും. ഒറ്റനോട്ടത്തിൽ രൂപത്തിലും, ഭാവത്തിലും ഐശ്വര്യ റായി തന്നെയാണ് എന്നായിരുന്നു ഭൂരിഭാഗം ആളുകളുടേയും കമന്റ്. കേരളത്തിന്റെ ഐശ്വര്യ റായ് എന്ന ചെല്ലപ്പേരുകൂടി അമൃതക്ക് അതോടെ കിട്ടി.

ഫോട്ടോ ഷൂട്ടുകളും, അഭിമുഖങ്ങളിലും  ഒക്കെയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നില്കുകയായിരുന്നു അമൃത. ഇപ്പോൾ വീണ്ടും അമൃതയുടെ മറ്റൊരു ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നില്കുന്നത്. സ്വിമ്മിംഗ് പൂളിൽ നിന്നുള്ള ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഷോൺ ഡോമനിക് ആണ്. പ്രണയാതുരമായിട്ടാണ് അമൃതയെ ചിത്രങ്ങളിൽ കാണാനാവുക. അമൃതയ്‌ക്കൊപ്പം അഖിൽ നാഥ് എന്ന യുവാവും ഉണ്ട്. വളരെ പെട്ടെന്ന് തന്നെ ഈ ചിത്രങ്ങൾ വൈറൽ ആയി. നിരവധി കമന്റുകളും ഇതിനോടകം ഈ ചിത്രങ്ങൾക്ക് ലഭിക്കുന്നുണ്ട്.

കേരളത്തിന്റെ ഐശ്വര്യ റോയ്, തൊടുപുഴയുടെ സുന്ദരി എന്നിങ്ങനെ നിരവധി പേരുകൾ അമൃതക്ക് ഇതിനോടകം ആളുകൾ ചാർത്തികൊടുത്തിട്ടുണ്ട്. തൊടുപുഴക്കാരിയായ അമൃത ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിയാണ്. സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ സിനിമയിൽ വരെ അവസരം വരുന്നുണ്ടെന്നു അമൃത പറഞ്ഞിരുന്നു. അടുത്ത വർഷങ്ങളിൽ അമൃതയെ ഇനി ബിഗ് സ്ക്രീനിലും കാണാനായെക്കും.


Like it? Share with your friends!

246
24 Web Desk

0 Comments

Your email address will not be published. Required fields are marked *