167
18.1k shares, 167 points

ടൊവിനോ ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന സിനിമയുടെ ഷൂട്ടിംഗ് കാരക്കുടിയിൽ ആരംഭിച്ചു. യുജിഎം പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ ഡോ.സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

എന്ന് നിന്റെ മൊയ്തീൻ, കുഞ്ഞിരാമായണം, ഗോദ, കൽക്കി തുടങ്ങിയ ചിത്രങ്ങളുടെ ചീഫ് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ജിതിൻ ലാലാണ് അജയന്റെ രണ്ടാമത്തെ മോഷണം സംവിധാനം ചെയ്യുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പിരിയോഡിക്കല്‍ എന്റർടെയ്നറായ ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സുജിത് നമ്പ്യാരാണ്.

കൃതി ഷെട്ടി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ടോവിനോ തോമസിനെ കൂടാതെ ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, രോഹിണി തുടങ്ങിയവരും ചിത്രത്തിലുണ്ട്. 1900, 1950, 1990 കളിലെ കഥയാണ് ചിത്രം പറയുന്നത്.


Like it? Share with your friends!

167
18.1k shares, 167 points
K editor