‘ഓം ശാന്തി ഓശാന’യിലെ നീതു ആയി തിളങ്ങിയ അക്ഷയ പ്രേംനാഥിന്റെ
ഗ്ലാമർ ലുക്കിലുള്ള പുത്തൻ ചിത്രങ്ങൾ
‘ഓം ശാന്തി ഓശാന’യിലെ നീതു; ഗ്ലാമർ ലുക്കിൽ പുത്തൻ ചിത്രങ്ങൾ
ഏറെ ശ്രദ്ധ നേടിയ ‘ഓം ശാന്തി ഓശാന’ എന്ന സിനിമയിൽ നസ്രിയ അവതരിപ്പിച്ച പൂജ എന്ന നായിക കഥാപാത്രത്തിന്‍റെ സ്കൂളിലെ സുഹൃത്തായ നീതു എന്ന കഥാപാത്രമായി അഭിനയിച്ചത് അക്ഷയ പ്രേം നാഥ് എന്ന പുതുമുഖമായിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട അക്ഷയ പക്ഷേ പിന്നീട് സിനിമകളിൽ അഭിനയത്തിൽ സജീവമായിരുന്നില്ല. എങ്കിലും അവര്‍ സിനിമാ ലോകത്തുതന്നെയുണ്ടായിരുന്നു. സൂപ്പര്‍ താരങ്ങളുടേതുള്‍പ്പെടെ കോസ്റ്റ്യൂം ഡിസൈനറാണ് അക്ഷയ പ്രേംനാഥ് ഇപ്പോള്‍.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്തയാള്‍ കൂടിയാണ് അക്ഷയ പ്രേംനാഥ്.
2021ൽ പുറത്തിറങ്ങിയ വൺ സിനിമയുടെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് അക്ഷയ പ്രേംനാഥ് ആയിരുന്നു.
2021 ൽ ഒടിടിയിലൂടെയെത്തി ശ്രദ്ധ നേടിയ ഹോം, ഭ്രമം എന്നീ സിനിമകൾക്ക് വേണ്ടിയും കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് അക്ഷയ പ്രേംനാഥ് തന്നെയായിരുന്നു. 2022 ൽ പുറത്തിറങ്ങിയ മഞ്ജുവാര്യര്‍ ജയസൂര്യ പ്രധാന കഥാപാത്രങ്ങളായി എത്തിയ മേരി ആവാസ് സുനോ ഇനി പുറത്തു ഇറങ്ങാൻ ഇരിക്കുന്ന ഒറ്റക്കൊമ്പൻ, ഖുർബാനി തുടങ്ങിയ ചിത്രങ്ങൾക്കും അക്ഷയ കോസ്റ്റ്യൂം ഡിസൈൻ ചെയ്തിട്ടുണ്ട്.
വളരെ ചുരുങ്ങിയ സമയം കൊണ്ട് മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജുവാര്യര്‍ തുടങ്ങിയവരുടെ സ്റ്റൈലിഷ് ലുക്കിന് പിന്നിൽ തിളങ്ങിയ അക്ഷയ പ്രേംനാഥ്
സോഷ്യൽമീഡിയയിൽ സജീവവവുമാണ് . അക്ഷയ ഗ്ലാമർ ചിത്രങ്ങളും ഇടയ്ക്ക് ഇൻസ്റാഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.









0 Comments