നടി അമല പോളിന് ദർശനം നിഷേധിച്ച് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം .നടതുറപ്പ് ഉത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് അമലാപോൾ ക്ഷേത്രത്തിലെത്തിയത് .എന്നാൽ ക്ഷേത്രത്തിൽ ഗുരുവായൂരിലേത് പോലെ വിശ്വാസികൾക്ക് മാത്രമേ പ്രവേശനമുള്ളൂ ,
എന്ന് ക്ഷേത്ര അധികൃതർ വ്യക്തമാക്കി .തുടർന്ന് റോഡിൽ നിന്ന് ദർശനം നടത്തി പ്രസാദം വാങ്ങിയാണ് താരം മടങ്ങിയത്. 1991 മെയിൽ രൂപീകൃതമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര ട്രസ്റ്റിന് കീഴിലാണ് ക്ഷേത്രത്തിൻറെ നിയന്ത്രണം.

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിൽ പാർവതി ദേവിയുടെ 12 ദിവസത്തെ നടതുറപ്പ് ഉത്സവത്തിന്റെ സമാപന ദിവസമായിരുന്നു കഴിഞ്ഞത് .ക്ഷേത്രത്തിൽ ദർശനം നിഷേധിച്ച സംഭവത്തിൽ അമലാപോളിനെ പ്രതികരണം ഇങ്ങനെയാണ്, ദേവിയെ കണ്ടില്ലെങ്കിലും ആ ചൈതന്യം അനുഭവിച്ചു .ക്ഷേത്രത്തിലെ രജിസ്റ്ററിൽ എഴുതിയ കുറിപ്പിലാണ് അമലാ പോൾ ഇക്കാര്യം കുറച്ചിരിക്കുന്നത് .രജിസ്റ്ററിൽ അമലാപോൾ കുറിച്ചത് ഇങ്ങനെയാണ് ,മതപരമായ വിവേചനം 2023 ലും നിലനിൽക്കുന്നു എന്നതിൽ ദുഃഖവും നിരാശയും ഉണ്ട് .എനിക്ക് ദേവിയുടെ അടുത്തേക്ക് ചെല്ലാനായില്ല . പക്ഷേ അകലെ നിന്ന് ആ ചൈതന്യം അനുഭവിക്കാനായി .മതപരമായ വിവേചനത്തിന് ഉടൻ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു .

മതത്തിൻറെ അടിസ്ഥാനത്തിലല്ലാതെ മനുഷ്യരായി നമ്മെ പരിഗണിക്കുന്ന സമയം വരുമെന്നാണ് അമലാ പോൾ രജിസ്റ്ററിൽ കുറിച്ചത്.ഗുരുവായൂരിലെ പോലെ ഹിന്ദു വിശ്വാസികൾക്ക് മാത്രമേ തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ പ്രവേശനമുള്ളൂ .നിലവിലെ ആചാരങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്നും ഇത്തരം മത വിശ്വാസികൾ അമ്പലത്തിൽ എത്തുന്നില്ല എന്നും പറയുന്നില്ല. പക്ഷേ അതൊന്നും ആരും അറിയുന്നില്ല .
എന്നാൽ ഒരു സെലിബ്രിറ്റി വരുമ്പോൾ അത് വിവാദമാകും എന്നും അതുകൊണ്ടാണ് നടിയെ അമ്പലത്തിൽ പ്രവേശിപ്പിക്കാതിരുന്നത് എന്ന് ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി പ്രസൂൺ കുമാർ പറയുന്നു .

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിൽ പാർവതി ദേവിയുടെ 12 ദിവസത്തെ നടതുറപ്പ് ഉത്സവം ഇന്നലെയാണ് സമാപിച്ചിരുന്നത്.1991 മെയിൽ രൂപീകൃതമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര ട്രസ്റ്റിന് കീഴിലാണ് ഇപ്പോൾ ക്ഷേത്രത്തിൻറെ നിയന്ത്രണം .”മതപരമായ വിവേചനം 2023 ലും നിലനിൽക്കുന്നു എന്നതിൽ ദുഃഖവും നിരാശയും ഉണ്ട് .എനിക്ക് ദേവിയുടെ അടുത്തേക്ക് ചെല്ലാനായില്ല . പക്ഷേ അകലെ നിന്ന് ആ ചൈതന്യം അനുഭവിക്കാനായി .മതപരമായ വിവേചനത്തിന് ഉടൻ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു .മതത്തിൻറെ അടിസ്ഥാനത്തിലല്ലാതെ മനുഷ്യരായി നമ്മെ പരിഗണിക്കുന്ന സമയം വരുമെന്നാണ്” അമലാ പോൾ ക്ഷേത്ര രജിസ്റ്ററിൽ കുറിച്ചത് .
0 Comments