129

കൊവിഡ് വാക്‌സിൻ ഉത്പാദിപ്പിക്കാനുള്ള അമേരിക്കൻ കമ്പനിയുടെ പരീക്ഷണങ്ങൾ വിജയത്തിലേക്കെന്ന് റിപ്പോർട്ടുകൾ. മനുഷ്യരിലുള്ള പരീക്ഷണത്തിന്റെ ഫലങ്ങൾ പൂർണമായ് പുറത്തു വന്നതിന് ശേഷമെ മരുന്നിന് ഗവണ്മെന്റ് അംഗീകാരം നൽകുകയുള്ളൂ.


മോഡേൺ കമ്പനി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തുമായി ചേർന്നാണ് വാക്‌സിൻ പരീക്ഷങ്ങൾ നടത്തിയത്. ഇതിൽ തൊണ്ണൂറ് ശതമാനവും വിജയമാണെന്നും മനുഷ്യരിൽ വാക്‌സിൻ പ്രവർത്തിക്കുന്നത്തിന്റെ ഫലങ്ങൾക്കായാണ് കാത്തിരിക്കുന്നതെന്നുമാണ് സൂചനകൾ.

18നും 55നും ഇടയിൽ പ്രായമുള്ള 45 പേരിലാണ് ആദ്യഘട്ടം വാക്‌സിൻ പരീക്ഷിച്ചത്. ഇതിൽനിന്നും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിക്കുന്നതായ് കണ്ടെത്തി. വാക്‌സിൻ ഉപയോഗിച്ചവരിൽ കൊവിഡിനെ പ്രതിരോധിക്കുന്ന ആന്റിബോഡിയുടെ ഉത്പാദനം ഇരട്ടിയാകുന്നതാണ് ഇതിന്റെ കാരണം. നല്ല വിവരങ്ങളാണ് ലഭിക്കുന്നതെന്ന് അമേരിക്കയിലെ ആരോഗ്യ വിദഗ്ധൻ ഡോ.ആന്റണി ഫൗച്ചി പറഞ്ഞു.
ഈ വർഷം തന്നെ വാക്‌സിൻ വിപണിയിലെത്തുമെന്ന് കരുതുന്നുണ്ടെങ്കിലും, കൂടുതൽ ആളുകളിലുള്ള പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിന്റെ കഴിവ് തിരിച്ചറിയാൻ പറ്റുകയുള്ളു.


Like it? Share with your friends!

129
24 Web Desk

0 Comments

Your email address will not be published. Required fields are marked *