81

അറിയപ്പെടാത്ത കലാകാരന്മാരുടെ ഒരു നിരതന്നെ നമ്മുടെ ചുറ്റുമുണ്ട്. ഇടയ്ക്ക് മടുത്ത് പോയവർ, ജീവിത പ്രാരാബ്ധങ്ങളിൽ സ്വയം പിൻവാങ്ങിയവർ, അങ്ങിനെ ഒരു വലിയ വിഭാഗം ഇപ്പോഴും ആവർത്തിക്കപ്പെടുന്നുണ്ട്. ഒരുവൻ ഒരു കാര്യം നേടാൻ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ഈ പ്രകൃതി മുഴുവനും കൂടെ നിൽക്കുമെന്ന് പറഞ്ഞതുപോലെ, തന്റെ അഭിനയ ജീവിതം സിനിമയിൽ ആരംഭിക്കാൻ അശ്രാന്തം പരിശ്രമിക്കുന്ന അഭിനയമോഹിയാണ് അനന്ദു.

ഒരു നായകനാകാനുള്ള ശരീരപ്രകൃതിയും, സൗന്ദര്യവും അനന്ദു കൃത്യമായി കാത്തുപരിപാലിക്കുന്നുണ്ട്. ഇപ്പോൾ കൊച്ചിയിൽ ഫ്രീലാൻസറായി മോഡലിംങ്ങും അഭിനയവുമായി തുടരുന്നു. യുട്യൂബിൽ ചെറിയ വിഡിയോകൾ സ്വന്തം ആശയങ്ങളിൽ പോസ്റ്റ്‌ ചെയ്യുന്നതിനോടൊപ്പം, ചില ഷോർട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ഏകദേശം മുക്കാൽ ലക്ഷത്തോളം കാഴ്ചക്കാരുമായി മുന്നേറുന്ന നീലിമ എന്ന ഷോർട്ഫിലിം, അനന്ദുവിന്‌ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും നല്കിക്കൊണ്ടിരിക്കുന്നത്. കൊച്ചിൻ മീഡിയ സ്കൂളിൽ നിന്നും അഭിനയത്തിന്റെ കോഴ്സ് പൂർത്തിയാക്കി ഇറങ്ങിയ അനന്ദു ഇതുവരെ ചെയ്ത എല്ലാ പ്രൊജെക്ടുകളും തന്റേതായ രീതിയിൽ മികച്ചതാക്കിയിട്ടുണ്ട്. ടിക്‌ടോക്, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ എല്ലാ സോഷ്യൽ പ്ലാറ്റുഫോമുകളും അനന്ദുവിന്‌ വലിയ സ്വീകാര്യതയാണ് ഇപ്പോൾ നൽകുന്നത്. ഇനി സിനിമയിലേക്ക് ഒരു കാൽവെപ്പ് അതാണ് ഈ 26 വയസ്സുള്ള യുവാവിന്റെ ലക്ഷ്യം.

ബോളിവുഡ് ആക്ഷൻ ഹീറോ ടൈഗർ ഷ്‌റോഫിന്റെ രൂപ സാദൃശ്യം പലരും ഇദ്ദേഹത്തോട് അഭിപ്രായപ്പെടാറുണ്ട്. ചരിത്ര സിനിമകളും, യുവത്വം നിറയുന്ന കഥാപാത്രങ്ങളും അനായാസം അനന്ദുവിന്‌ അവതരിപ്പിക്കാൻ സാധിക്കും. ഈ മഹാമാരിയുടെ അടച്ചിടലുകളിലും സ്വയം പറഞ്ഞും,പഠിച്ചും,അഭിനയിച്ചും അനന്ദു സിനിമയ്ക്കായ് വളരുകയാണ്. നല്ലൊരു പിൻന്തുണ നൽകിക്കൊണ്ട് നമുക്ക് അനന്ദുവിന്റെ ചിത്രങ്ങൾക്കായി കാത്തിരിക്കാം. ഇന്നല്ലെങ്കിൽ നാളെ തിരശീലയിൽ കാണുമെന്ന പ്രതീക്ഷയോടെത്തന്നെ.


Like it? Share with your friends!

81
24 Web Desk

0 Comments

Your email address will not be published. Required fields are marked *