141

നടി അനാർക്കലി മരയ്ക്കാർ, കാളിയായി വേറിട്ട രൂപത്തിലും ഭാവത്തിലും ഫോട്ടോഷൂട്ടിൽ ഭാഗമായിരുന്നു. ഫോട്ടോഗ്രാഫറായ മഹാദേവൻ തമ്പിയായിരുന്നു ‘കാളി’ എന്ന തലക്കെട്ടിൽ ഫോട്ടോ ഷൂട്ട് ഒരുക്കിയത്. നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരും, അജു വർഗീസുമാണ് ഈ ഫോട്ടോഷൂട്ട്‌ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഫോട്ടോ പുറത്തു വന്നതോടെ നിരവധിപേർ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നു. വർണ വിവേചനമാണ് ഈ ഫോട്ടോകളിൽ പ്രതിഫലിക്കുന്നതെന്നാണ് ഉയർന്നുവന്ന വാദം.

പക്ഷെ ഒരു തെറ്റ് ചെയ്യുന്നു എന്ന പൂർണ അറിവോടെയാണ് ഫോട്ടോ ഷൂട്ടിൽ പങ്കെടുത്തതെന്നാണ് അനാർക്കലി പറയുന്നത്. ആദ്യം തീരുമാനിച്ച ആശയം വേറെയായിരുന്നെന്നും പിന്നീട് തീം മാറ്റിയെന്ന് വിളിച്ചറിയിക്കുകയുമാണ് ചെയ്തത്. പക്ഷെ ആ സമയം നോ പറയാൻ മടികാണിച്ചത് തന്റെ ഭാഗത്തു നിന്നുണ്ടായ പോരായ്മയാണെന്നും അനാർക്കലി പറയുന്നു. കറുത്ത ശരീരങ്ങൾക്ക് കിട്ടേണ്ട അവസരങ്ങൾ ഇല്ലാതാക്കിയതിന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ക്ഷമ ചോദിച്ചത്. അംബേക്കർ റൈറ്റ്സ് ഉയർത്തിപിടിക്കുന്ന എല്ലാ രാഷ്ട്രീയത്തെയും അംഗീകരിക്കുന്നുവെന്നും, ഇനി ഒരു പിഴവ് തന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയില്ലെന്നും അനാർക്കലി വ്യക്തമാക്കി.


Like it? Share with your friends!

141
24 Web Desk

0 Comments

Your email address will not be published. Required fields are marked *