170

സിനിമ എത്രയൊക്കെ വളർന്നാലും, മാറ്റങ്ങളെ ആഗ്രഹിച്ചാലും, മലയാളിയിലെ നായികാ സങ്കല്പങ്ങളിൽ കുറച്ച് നാടൻ തനിമ നിറഞ്ഞു നിൽക്കും. സിനിമയുടെ കഥയ്ക്കും സാഹചര്യങ്ങൾക്കും അനുസൃതമായി ഇത്തരം സങ്കല്പങ്ങൾ പൊളിച്ചെഴുതുന്നതും ക്രമപ്പെടുത്തുന്നതും സ്വാഭാവികമാണ്. പക്ഷെ പഴയ നായികമാരുടെ ആ സൗന്ദര്യം,ലക്ഷണം എന്നൊക്കെ പറയുന്ന വിശേഷണങ്ങൾ നൽകാൻ കഴിയുന്ന പുതിയൊരു യുവ നായികയാണ് അനശ്വര പൊന്നമ്പത്ത്. കലാ സാംസ്‌കാരിക പൈതൃകത്തിൽ ചരിത്രത്തിലിടമുള്ള കണ്ണൂരിലെ തലശ്ശേരിയാണ് അനശ്വരയുടെ സ്വദേശം. മാക്രോ പിക്ചർസ്ന്റെ ബാനറിൽ സംവിധായാകൻ വിവേക് ആര്യൻ ഒരുക്കിയ ചിത്രമായ ഓർമയിലൊരു ശിശിരത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ് അനശ്വര പൊന്നമ്പലം. ഈ ചിത്രത്തിലെ സ്കൂൾ കാലഘട്ടം അവതരിപ്പിക്കാനായി നല്ലരീതിയിൽ ഭക്ഷണം ക്രമീകരിച്ച്‌ തടികുറച്ചിരുന്നു.

2006 കാലഘട്ടത്തിലെ സ്കൂൾ പ്രണയം പറയുന്ന സിനിമ പ്രേക്ഷകർക്ക് മികച്ച ഒരനുഭവമാണ് പ്രദാനം ചെയ്തത്. കൂടാതെ അനശ്വരയിലെ നാടൻ പെൺകുട്ടിയ്ക്ക് ഒരുപാട് നല്ല പ്രതികരണം നേടിക്കൊടുക്കുകയും ചെയ്തു. ഡിഗ്രി ആദ്യവർഷം തന്നെ കലാതിലകമായി മാറിയ അനശ്വര നൃത്തത്തെ ഒരുപാട് സ്നേഹിക്കുന്ന വ്യക്തിയാണ്. ആദ്യകാലത്ത് നൃത്തത്തിന് സ്ഥിരം അഭിനന്ദനങ്ങൾക്കൊപ്പം ഭാവങ്ങളുടെ അവതരണത്തെ എടുത്ത് പറയുന്നത് ശ്രദ്ധയിൽപ്പെട്ടു. അപ്പോഴാണ് അഭിനയത്തിന്റെ സാധ്യത അനശ്വര തിരിച്ചറിഞ്ഞത്. ആ കണക്കുകൂട്ടലുകൾ തെറ്റിയില്ല സിനിമ ലോകമാണ് തന്റെ ഭാവിയെന്ന് കാലം വ്യക്തമാക്കി. കൂടെ അറിയപ്പെടുന്ന നർത്തകിയാകാനുള്ള ശ്രമങ്ങളും തുടരുന്നു.


അനശ്വര കാത്തിരിക്കുന്നത് നൃത്തത്തിന് പ്രാധാന്യമുള്ള ഒരു വേഷം ചെയ്യാനാണ്. തുടർച്ചയായി 5 വർഷത്തോളം കലാപ്രതിഭയായി മാറ്റിയ നൃത്തത്തോടുള്ള അഭിനിവേശമാണ് ഇതിൽ കാണാൻ സാധിക്കുന്നത്. വരും കാലങ്ങളിൽ മലയാളികൾ എക്കാലത്തും ഹൃദയത്തിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന നായികമാരുടെ പട്ടികയിലേക്ക് അനശ്വരയും കടന്ന് വരാനുള്ള സാധ്യത വിദൂരമല്ല. കാരണം ശോഭന, മഞ്ജു വാര്യർ, കാവ്യാ മാധവൻ പോലുള്ള നായികമാർ നൃത്തത്തെയും അഭിനയത്തെയും ഒരുപോലെ സ്നേഹിച്ചവരാണ്. ഇത്തരത്തിലുള്ള ഒരു വാസനയാണ് അനശ്വരയിലും നമുക്ക് കാണാൻ സാധിക്കുന്നത്. ഭാവിയിൽ സ്വന്തമായൊരു നൃത്ത വിദ്യാലയം ആരംഭിക്കാനുള്ള സ്വപ്നവും അനശ്വര പൊന്നമ്പലത്ത് കൂടെക്കൂട്ടുന്നു. ഇനിയും വ്യത്യസ്തമാർന്ന കഥാപത്രങ്ങളുമായി അനശ്വര വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നതിനെ നമുക്ക് കാത്തിരിക്കാം.

View this post on Instagram

💙💙💙

A post shared by Anaswara Ponnambath❤ (@anaswara.ponnambath) on

View this post on Instagram

#Happyvishu #stayhomestaysafe @pragya._prem_

A post shared by Anaswara Ponnambath❤ (@anaswara.ponnambath) on


Like it? Share with your friends!

170
24 Web Desk

0 Comments

Your email address will not be published. Required fields are marked *