150

അങ്കമാലി ഡയറീസ്,വെളിപാടിന്റെ പുസ്തകം തുടങ്ങി പന്ത്രണ്ടോളം സിനിമകളിൽ അഭിനയിച്ച് ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളി മനസുകളിൽ ഇടം പിടിച്ച അപ്പാനി ശരത്ത് (ശരത്ത് കുമാർ) പുതിയ സിനിമയുമായെത്തുന്നു. തമിഴിൽ മികച്ച പ്രതികരണവും ഒരുപാടു നിരൂപണ പ്രശംസയ്ക്കും ചർച്ചയ്ക്കും വഴിവെച്ച ഓട്ടോ ശങ്കർ എന്ന പ്രോജക്ടിന് ശേഷമാണ് അപ്പാനി ശരത്ത് പുതിയ ചിത്രത്തിന്റെ ഭാഗമാകുന്നത്.

എമിക്കോ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം നവാഗതരായ വിനോദ് വിക്രമനും ഷൈജു തമ്പാനും ചേർന്നാണ് അണിയിച്ച് ഒരുക്കുന്നത്. “ചുങ്കം കിട്ടിയ ആട്ടിൻക്കൂട്ടത്തിൽ” എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിൽ മറ്റു പ്രശസ്ത താരങ്ങളും അണിചേരുന്നുണ്ട്. ചിത്രത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന വ്യത്യസ്തമാർന്ന മുഴുനീള കഥാപാത്രമാണ് ശരത്തിന് നൽകിയിരിക്കുന്നത്.

എന്റെ പുതിയ ചിത്രം,എമിക്കോ ഫിലിംസിന്റെ ബാനറിൽ, വിനോദ് വിക്രമനും ഷൈജു തമ്പനും ചേർന്നൊരുക്കുന്ന ‘ചുങ്കം കിട്ടിയ ആട്ടിൻ കൂട്ടം. നിങ്ങളെല്ലാവരും പതിവുപോലെ ഈ സിനിമയേയും ഹൃദയത്തിലേക്ക് ഏറ്റെടുക്കുമെന്ന പ്രതീക്ഷയോടെ…

Posted by Sarath Appani on Monday, June 1, 2020

യാത്രയുടെ പശ്ചാത്തലത്തിൽ എഴുതിയിരിക്കുന്ന തിരക്കഥ യാത്രകൾ ആസ്വദിക്കുന്നവർക്ക് മനോഹരമായ ഒരു ദൃശ്യ വിരുന്നാകുമെന്നതിൽ സംശയമില്ല. കൂടാതെ കുടുംബ പ്രേക്ഷകർക്കും മറ്റു സിനിമ പ്രേമികൾക്കും ഒരു നല്ല ഫീൽ ഗുഡ് മൂവിക്കായി കാത്തിരിക്കാം. ലോക്ക്ഡൗണിന്റെ പ്രതിസന്ധിയിൽ നീട്ടി വച്ച ഷൂട്ടിംഗ് പ്രവർത്തനങ്ങൾ എത്രയും പെട്ടന്ന് ആരംഭിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.


Like it? Share with your friends!

150
24 Web Desk

0 Comments

Your email address will not be published. Required fields are marked *