184
19.8k shares, 184 points

മനുഷ്യൻ തിരക്കേറിയ ജീവിതം നടിച്ച് പരക്കം പാഞ്ഞുകൊണ്ടിരുന്നപ്പോൾ ഇതൊക്കെ നിന്റെ നാട്യം മാത്രമാണെന്ന് പറഞ്ഞ്, നാലു ചുമരിന്റെ വിശാലതയെ മനസ്സിലാക്കിത്തന്ന മഹാമാരിയുടെ കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. പക്ഷെ ഈ അവസ്ഥകൾക്കിടയിലും തിരിച്ചറിവുകളിലേക്ക് കടന്നുചെല്ലാൻ മടികാണിക്കുന്ന ഒരു സമൂഹം നമ്മുടെ ചുറ്റിലുമുണ്ട്. ഇത്തരത്തിൽ മനസിന്റെ മടിത്തട്ടിൽ മാറാല പിടിച്ചു കിടക്കുന്ന പ്രാകൃത ചിന്തകളെ, ഫോട്ടോ ഷൂട്ട് വഴി മനസ്സിലാക്കി തരികയാണ് ഒരു കൂട്ടം യുവത്വങ്ങൾ. അനശ്വരനായ കലാകാരൻ രാജാ രവിവർമ്മയുടെ ചിത്രങ്ങൾക്ക് കാലാനുസൃതമായിട്ടുള്ള മാറ്റങ്ങൾ നൽകിയാണ് ഫോട്ടോ ഷൂട്ട് ആവിഷ്കരിച്ചിരിക്കുന്നത്. സിനിമാ സീരിയൽ താരം ആർദ്ര ദാസ് മോഡലായ ചിത്രങ്ങൾ വ്യത്യസ്ഥതയ്ക്കൊപ്പം കാലിക പ്രസക്തിയുള്ള ആശയങ്ങളും പകർന്ന് നൽകുന്നു. ആദ്യ ചിത്രത്തിൽ പഴയകാല വേഷവിധാനങ്ങൾ അണിഞ്ഞിരിക്കുന്ന സുന്ദരി കയ്യിൽ സാനിറ്റൈസറും പിടിച്ച് നിൽക്കുമ്പോൾ പുറകിൽ നാരങ്ങയും പച്ചമുളകും കെട്ടി തൂക്കിയത് കാണാൻ സാധിക്കുന്നു. ഇതിൽ നിന്നും പാരമ്പര്യമായി നമ്മുടെ മനസ്സിന്റെ അകത്തളങ്ങളിൽ കുടുങ്ങി കിടക്കുന്ന കണ്ണേറ് പോലുള്ള അന്ധവിശ്വാസങ്ങൾക്ക് നിലവിലെ സാഹചര്യത്തിൽ എത്രത്തോളം വിലയുണ്ടെന്ന് മനസ്സിലാക്കി തരുന്നു. അടുത്ത ഫ്രെയിമിലേക്ക് കടന്നാൽ ആഢ്യത്വം നിറഞൊരു സ്ത്രീ തന്റെ കുട്ടിയെ എടുത്തു നിൽക്കുന്നതായി കാണാം. ആ രണ്ട് കഥാപാത്രങ്ങൾക്കും പുറകിലായി ഭരണഘടനാ ശില്പി ഡോക്ടർ ബി ആർ അംബേദ്കറിന്റെ പാതി മറഞ്ഞ ചിത്രവും ഒപ്പം പല്ലക്കിലേറിയ രാജാവിന്റെ മുഴുവൻ രൂപവും കാണാം. ഇവിടെ ബാഹ്യമായി ഭരണഘടന അംഗീകരിക്കുകയും എന്നാൽ അകമേ രാജഭക്തി ആഗ്രഹിക്കുകയും ചെയ്യുന്ന കപട മുഖങ്ങളെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. കൽപ്പടവുകളിൽ അസ്തമയ സൂര്യനൊപ്പമിരിക്കുന്ന സുന്ദരിയാണ് അടുത്ത ചിത്രം. മാസ്ക് ധരിച്ചിട്ടുള്ള സ്ത്രീ, ഇന്നും സ്ത്രീകൾ ഒതുങ്ങി തീരുന്ന ചട്ടക്കൂടിനെതിരെയുള്ള വിമർശനമാണ്… എന്നോ നമ്മൾ സ്ത്രീകളുടെ വായ മൂടിക്കെട്ടി കഴിഞ്ഞിരിക്കുന്നു. എന്നാൽ ഇപ്പോഴത് പ്രത്യക്ഷത്തിൽ കാണുന്ന രീതിയിലായെന്ന് മാത്രം. ഒപ്പം ചിത്രത്തിലെ സ്ത്രീയുടെ സമീപത്തായ് സ്ഥാപിച്ച ബോർഡിൽ കുളത്തിൽ സ്ത്രീകൾ ഇറങ്ങരുതെന്നും, എന്നാൽ നാൽക്കാലികൾക്ക് കുളിക്കാമെന്നും എഴുതിവെച്ചിരിക്കുന്നു. ചിലപ്പോഴൊക്കെ നാൽക്കാലികൾക്ക് വേണ്ടി ഉണ്ടാക്കുന്ന നിയമങ്ങളിലെ ഉത്സാഹം പോലും, ഈ ആധുനിക കാലഘട്ടത്തിൽ സ്ത്രീകൾക്ക് നിഷേധിക്കപ്പെടുണ്ടെന്ന വസ്തുതയെ നിശിതമായി വിമർശിക്കുകയാണ്. ഇന്നും മനുഷ്യൻ മനസ്സിലാക്കാത്ത ഇത്തരം ചിന്തകളെ ആവിഷ്കരിക്കാൻ ആശയം നൽകിയത് സിനിമാ സംവിധായകൻ ബിബിൻ ജോർജ് ജെയിംസ് ആണ്. നിജു പാലക്കാടും, ജീവ ബാലകൃഷ്ണനും ചേർന്നാണ് ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. നിലവിലെ സാഹചര്യത്തിലേക്കും, സാമൂഹിക ചിന്തകളിലേക്കും വെളിച്ചം വീശുന്ന ആശയങ്ങളാണ് ഈ ഫോട്ടോകളെന്ന് നിസ്സംശയം നമുക്ക് പറയാം.

സിനിമ സീരിയൽ താരം ആർദ്ര ദാസ് മോഡൽ ആയ ഫോട്ടോഷൂട്ടിന്റെ ആശയം, സിനിമ സംവിധായകൻ ജിബിൻ ജോർജ് ജെയിംസിന്റേതാണ്. ക്യാമറ നിജു പാലക്കാട് & ജീവ ബാലകൃഷ്ണൻ.

Jibin: CONCEPT – Jibin George James.
IN FRAME – Ardra Das.
D. O. P- Niju Palakkad & Jeeva Balakrishnan.
DESIGN – Retouch and Design @ Lijith Designs.

https://www.facebook.com/Ardradasofficial/

Like it? Share with your friends!

184
19.8k shares, 184 points
24 Web Desk

0 Comments

Your email address will not be published. Required fields are marked *