130

മഴത്തുള്ളികൾ മണ്ണിനെ ആശ്ലേഷിക്കുന്ന പോലെയാണ് സംഗീതം മനസ്സിന്റെ അകത്തളങ്ങളിലേക്ക് പെയ്തിറങ്ങുന്നത്. സംഗീതം ഒരനുഗ്രഹം കൂടിയാണ് ചിലർക്ക്. ജന്മസിദ്ധമായ് ലഭിക്കുന്ന ഒന്ന്. പ്രശസ്ത പിന്നണിഗായകനായ ജയ്ദീപ് വാര്യരും അദ്ദേഹത്തിന്റെ തന്നെ മകനുമായ ആര്യൻ വാര്യരും ഇത്തരത്തിൽ അനുഗ്രഹീതമായ വ്യക്തിത്വങ്ങളാണ്.റിയാലിറ്റി ഷോകളുടെ ഭാഗമായി പിന്നീട് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡടക്കം കരസ്ഥമാക്കിയ മൃദുല വാര്യരുടെ സഹോദരനും കൂടിയാണ് ജയ്ദീപ് വാര്യർ. ഈ സംഗീത പാരമ്പര്യം അതുപോലെ തന്നെ മകൻ ആര്യൻ വാര്യർക്കും പകർന്ന് കിട്ടിയിട്ടുണ്ട്. ജയ്ദീപ് വാര്യർ എന്ന പേരിലുള്ള യുട്യൂബ് ചാനലിൽ വെറും എട്ട് വയസുള്ളപ്പോൾത്തന്നെ ശബ്ദം മാത്രം കേട്ട്, മ്യൂസിക് കീബോർഡിലെ നോട്സും, കോഡുകളും പറയുന്ന അത്ഭുതകരമായ വീഡിയോ കാണാൻ സാധിക്കുന്നതാണ്. ലോക പ്രശസ്തമായ സ്പിറ്റ് ഫയർ ഓഡിയോസിന്റെ ‘വെസ്റ്റ് വേൾഡ് സ്കോറിങ് കോമ്പറ്റിഷൻ 2020’ ൽ, ഈ 12 വയസിൽ തന്നെ പങ്കെടുത്തിട്ടുണ്ടി പ്രതിഭ. അച്ഛൻ ജയ്ദീപ് വാര്യരാകട്ടെ ചുരുങ്ങിയ കായലയളവിനിടയിൽ ഓൺലൈനായും അല്ലാതെയും നിരവധി വേദികളിൽ തന്റെ സംഗീത സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മകനോടൊപ്പം നിരവധി മനോഹര ഗാനങ്ങൾ തങ്ങളുടെ സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിച്ച് സംഗീതപ്രേമികളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങിയിട്ടുണ്ട്.

https://www.facebook.com/aryanthepianist/videos/829180850912357/

ആര്യനെക്കുറിച്ച് കൂടുതൽ പറഞ്ഞാൽ 2017KWAI PINAO നടത്തിയ ‘കെജെപിസി പിയാനോ’യെന്ന മത്സരത്തിൽ ദേശീയതലത്തിൽ ജേതവായ മിടുക്കനാണ്. ഒപ്പം മഴവിൽ മനോരമ അനശ്വര സംഗീതഞ്ജൻ അർജുനൻ മാഷിന്റെ ഓർമയിൽ അവതരിപ്പിച്ച ‘സ്നേഹത്തോടെ വീട്ടിൽ നിന്ന്’ എന്ന പ്രോഗ്രാമിൽ മൃദുല വാര്യർക്കൊപ്പം പഴയകാല ഓർമകളിലേക്ക് നയിച്ചിട്ടുമുണ്ട്. ഈ കോവിഡ് കാലത്ത് സ്വാഭിമാൻ എന്ന സംഘടനയ്ക്ക് വേണ്ടി സ്വന്തമായി സംഗീത സംവിധാനം നിർവഹിച്ചു. ലോകാ സമസ്താ സുഖിനോ ഭവന്തുവെന്ന വരികളിൽ ആരംഭിച്ച ഈ സംഗീതം ഇപ്പോൾ തരംഗമാവുകയാണ്. ഗുരു അനീഷ് തോമസാണ് 5 വയസുമുതൽ പിയാനോ അഭ്യസിപ്പിക്കുന്നത്. പ്രശസ്ത സംഗീതജ്ഞരായ യാന്നി, ഇളയരാജ, എ ആർ റഹ്മാൻ തുടങ്ങിയവരാണ് പ്രിയപ്പെട്ടവർ. ഗ്രീക്ക് സംഗീതജ്ഞനായ യാന്നിയുടെ ‘വൺ മാൻസ് ഡ്രീംസ്‌’ എന്ന സംഗീതത്തിന്റെ മനോഹരമായ ആവിഷ്കാരം നടത്തിയിട്ടുണ്ട് ആര്യൻ. ഈ വീഡിയോ ഉൾപ്പെട്ട, “ആര്യൻ വാര്യരെന്ന” യൂട്യൂബ് ചാനലും ഇപ്പോൾ പ്രശസ്തമാകുന്നുണ്ട്. ഭാവിയിൽ മലയാളത്തിന് അഭിമാനിക്കാവുന്ന രീതിയിൽ, ലോകതലത്തിലേക്ക് വലിയൊരു പ്രതിഭയായി തീരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


Like it? Share with your friends!

130
24 Web Desk

0 Comments

Your email address will not be published. Required fields are marked *