241

പോറസ് സിനിമാസിന്റെ ബാനറിൽ പ്രേംകല്ലാട്ട് അവതരിപ്പിക്കുന്ന അസ്ത്രാ എന്ന ചിത്രത്തിന്റെ പോസ്റ്റർ നടൻ ജയസൂര്യയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ആയത്. ആസാദ് അലവിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേം കല്ലാട്ട്,പ്രേനന്ദ് കല്ലാട്ട് എന്നിവരാണ് നിർമ്മാതാക്കൾ. കലാഭവൻ ഷാജോൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ കന്നട നടി സുഹാസിനി കുമരനാണ് നായികയായി എത്തുന്നത്. കൂടാതെ രേണു സൗന്ദർ, ശ്രീകാന്ത് മുരളി,സുധീർ കരമന, സന്തോഷ് കീഴാറ്റൂർ, മേഘനാഥൻ, ചെമ്പിൽ അശോകൻ, ജിജു രാജ്, നീനാക്കുറിപ്പ് തുടങ്ങിയവരും അഭിനയിക്കുന്നു.

ബി കെ ഹരിനാരായണൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ ഗാനങ്ങൾക്ക് മോഹൻ സിത്താര ഈണം പകർന്നിരിക്കുന്നു. പശ്ചാത്തലസംഗീതം റോണി റാഫേൽ നിർവഹിക്കുന്നു. വയനാടിന്റെ പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ പ്രണയാർദ്രമായ ക്രൈം ത്രില്ലെർ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് വിനു വി മോഹൻ,ജിജുരാജ് എന്നിവരാണ്. ഡിയോ പി കൈകാര്യം ചെയ്തിരിക്കുന്നത് മണി പെരുമാൾ. എഡിറ്റിംഗ് അഖിലേഷ് മോഹൻ. പ്രൊഡക്ഷൻ കൺട്രോളർ രാജൻ ഫിലിപ്പ്. സംഘട്ടനം മാഫിയ ശശി. പി ആർ ഒ വാഴൂർ ജോസ്,എ എസ് ദിനേശ്.അസ്ത്ര എന്ന ചിത്രം ഉടൻതന്നെ തിയേറ്ററുകളിൽ പ്രദർശനത്തിനെ ത്തുന്നു. വാർത്താ പ്രചരണം എം കെ ഷെജിൻ


Like it? Share with your friends!

241
Editor

0 Comments

Your email address will not be published. Required fields are marked *