689

തമിഴിൽ വൻ വിജയമായി മാറുകയും, ഇപ്പോൾ ഹോട്ട് സ്റ്റാറിൽ ഗംഭീര പ്രേക്ഷക സ്വീകാര്യതയോടെ സ്ട്രീം ചെയ്തു കൊണ്ടിരിക്കുന്ന ആർ ജെ ബാലാജി നായകനായ “റൺ ബേബി റൺ” എന്ന തമിഴ് സിനിമക്ക് ശേഷം ജിയെൻ കൃഷ്ണകുമാർ മലയാളത്തിൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് “അയൽ”. ടിയാൻ എന്ന സിനിമക്ക് ശേഷം മലയാളത്തിൽ മുരളി ഗോപിയും, സംവിധായകൻ ജിയെൻ കൃഷ്ണകുമാറും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്ക് ഉണ്ട്. മിസ്റ്ററി ഡ്രാമ ശ്രേണിയിലുള്ള ഈ സിനിമയിൽ മുരളി ഗോപി, ആൻ അഗസ്റ്റിൽ, ഷൈൻ ടോം ചാക്കോ, സിദ്ധിഖ്‌, ദർശന സുദർശൻ, രേഖ ഹാരീസ്, രവി സിംഗ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. മിനി സ്റ്റുഡിയോസിന്റെ ബാനറിൽ എസ് വിനോദ് കുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്.

എസ് യുവ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം മുരളി ഗോപിയും, എഡിറ്റിംങ് അയൂബ് ഖാനും ആണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജെയിൻ പോൾ,
കലാസംവിധാനം – രഞ്ജിത് കൊത്തെരി, മേക്കപ്പ് – ബൈജു ശശികല, കോസ്റ്റ്യൂം ഡിസൈനര്‍ – ആയിഷ ഷഫീർ സേട്ട്, സൗണ്ട് ഡിസൈൻ – അരുൺ എസ് മണി, സൗണ്ട് മിക്സിങ് – വിഷ്ണു പി സി, ആക്ഷന്‍ – ശക്തി ശരവണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ജിതുൻ രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ – ഷാരൂഖ് റഷീദ്, പ്രൊജക്റ്റ്‌ ഡിസൈനർ – എം എസ് അരുൺ, സ്റ്റിൽ ഫോട്ടോഗ്രാഫർ – നിദാദ് കെ എൻ, പബ്ലിസിറ്റി ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ.


Like it? Share with your friends!

689

0 Comments

Your email address will not be published. Required fields are marked *