140

പ്രേക്ഷകരെ കൈയ്യിലെടുത്ത ബാഹുബലി എന്ന ചിത്രത്തിന്റെ സംവിധായകന്‍ എസ്എസ് രാജമൗലിക്ക് കോവിഡ്. തനിക്കും കുടുംബാഗങ്ങള്‍ക്കും കോവിഡ് പോസിറ്റീവാണെന്ന് ഫേസ്ബുക്കിലൂടെ അദ്ദേഹം അറിയിച്ചു. ”എനിക്കും കുടുംബാംഗങ്ങള്‍ക്കും കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ചെറിയ പനി വന്നു. പനി ക്രമേന കുറഞ്ഞു എങ്കിലും ഞങ്ങള്‍ ടെസ്റ്റ് ചെയ്തു. റിസല്‍ട്ട് വന്നപ്പോള്‍ കൊവിഡ് പോസിറ്റീവാണ്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഞങ്ങള്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. ഞങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ല.

വലിയ പ്രശ്‌നങ്ങള്‍ ഇല്ല. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ പാലിക്കുന്നുണ്ട്. പ്ലാസ്മ ദാനം ചെയ്യാന്‍ ആന്റിബോഡി ഡെവലപ്പ് ആവാന്‍ ഞങ്ങള്‍ കാത്തു നില്‍ക്കുകയാണ്.”- അദ്ദേഹം കുറിച്ചു. ഹിറ്റ് മേക്കര്‍ ആയ സംവിധായകന്‍ രോഗമുക്തി നേടിയാല്‍ പ്ലാസ്മ ദാനം ചെയ്യുമെന്നും പറഞ്ഞു.


Like it? Share with your friends!

140
Seira

0 Comments

Your email address will not be published. Required fields are marked *