260

ബിഗ് ബോസ് മലയാളം സീസൺ ഒന്നിലൂടെ മലയാളികൾക്ക് വളരെ സുപരിചതയായ താരമാണ് ഹിമ ശങ്കർ. ഷോയിൽ തന്റെ നിലാപടുകളും അഭിപ്രായങ്ങളും വ്യക്തമായി സൂക്ഷിച്ചിരുന്ന താരം ഷോയിൽ പലരുമായും ഒരുപാട് പ്രശ്നങ്ങളിൽ പെട്ടിരുന്നു. ഇപ്പോൾ താരം നടത്തിയ ഒരു തുറന്ന് പറയലാണ് വൈറലായി കൊണ്ടിരിക്കുന്നത്.

മലയാള സിനിമയില്‍ ബെഡ് വിത്ത് ആക്ടിങ് എന്ന പാക്കേജ് ഇപ്പോഴും നിലവിലുണ്ടെന്ന വെളിപ്പെടുത്തല്‍ വിമന്‍ ഇൻ സിനിമ കളക്ടീവ്ന്റെ ആരോപണങ്ങള്‍ക്കും പരാതികള്‍ക്കും ശക്തി നൽകുന്നതാണ്. സിനിമയില്‍ പലരുമായും കിടക്ക പങ്കിടൽ മാത്രമാണ് പ്രമുഖ നടിമാർക്ക് പോലും വേഷങ്ങൾ ലഭിക്കാനുള്ള വഴി. ഇതിനെതിരേ ശക്തമായ നടപടി വേണമെന്നാണ് വിമന്‍ ഇൻ സിനിമ കളക്ടീവ് എപ്പോഴും ആവശ്യപ്പെടുന്നത്. താര സംഘടന അമ്മയുടെ അനുകൂലികളായ ചില നടിമാര്‍ ഇതിനെതിരെ രംഗത്തു വരികയും ചെയ്തിരുന്നു.

വുമൺ ഇൻ സിനിമ കളക്ടീവ് അനുഭാവികളും അല്ലാത്തവരും എന്ന നിലയില്‍ വ്യക്തമായ ചേരിതിരിവ് തന്നെ നടിമാരുടെ ഇടയിലുണ്ട്. ഈ സാഹചര്യത്തിലാണ് ഹിമയുടെ തുറന്ന് പറച്ചിൽ ശ്രദ്ധ നേടുന്നത്. ഹിമയുടെ വാക്കുകൾ; ബെഡ് വിത്ത് ആക്ടിംഗ് എന്നാണ് അന്നയാള്‍ എനിക്കു വിശദീകരിച്ചുതന്നത്. പിന്നീട് ഇത്തരം രണ്ടു വിളികള്‍ കൂടി എനിക്കു വന്നു. അങ്ങനെ അഭിനയിക്കാന്‍ എനിക്കു സൗകര്യമില്ലെന്ന് അന്നു തന്നെ മറുപടി കൊടുത്തതുകൊണ്ട് പിന്നെ ഒരിക്കൽ പോലും വിളി വന്നില്ല.

തനിക്ക് ഒരു ആക്ടിവിസ്റ്റ് മുഖം കൂടി ഉള്ളതുകൊണ്ടാവാം, ഒരു പക്ഷെ പിന്നീട് അത്തരം സമീപനങ്ങള്‍ ഉണ്ടായില്ല. സിനിമയില്‍ ആണ്‍ മേല്‍ക്കോയ്മയുണ്ടെന്നതു സത്യമാണ്. തന്റെ അഭിപ്രായം തുറന്നുപറയാന്‍ സ്ത്രീയോടു പറയുന്നവര്‍ തന്നെ പിന്നെ തിരിഞ്ഞുനിന്ന് നമ്മളെ പഴി പറയുന്ന അനുഭവവുമുണ്ടെന്നും ഹിമ കൂട്ടിച്ചേർത്തു.


Like it? Share with your friends!

260
Seira

0 Comments

Your email address will not be published. Required fields are marked *