174

“വിശ്വാസികളെ പാതിരാപെരുന്നാളിന്റെ നല്ല നടത്തിപ്പിനായെത്തിയ എസ്.ഐ ഡൊമിനിക് പോളിനെ തിരയുന്ന, മറ്റു പോലീസുകാരുടെ ശ്രദ്ധയ്ക്ക്, കുരിശുപള്ളി കവലയിൽ വന്നാൽ എസ്.ഐ യെ പെറുക്കിയെടുത്ത് പോകാമെന്ന് കടുവക്കുന്നേൽ കുറുവച്ചൻ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്”.. ആഹാ മാസ്.. മരണ മാസ്. കയ്യിലൊരു സിഗരറ്റും, പിരിച്ച മീശയുംവച്ച് കുറുവച്ചനായി സുരേഷ് ഗോപിയങ്ങനെ വിരിഞ്ഞു നിൽക്കുകയാണ്. ഒറ്റ നോട്ടത്തിൽ തന്നെ ആ വേഷം കണ്ടാൽ എന്തൊരു പ്രൗഢിയെന്ന് നമ്മൾ ചിന്തിച്ചു പോകും. കയ്യിലെ ബ്രേസ്ലൈറ്റും, കഴുത്തിലെ മാലയും,ലൈറ്റർ ഉൾപ്പെടുന്ന വ്യത്യസ്തമായൊരു വാച്ചും, ഒപ്പം നല്ല കട്ട കലിപ്പും ചേരുമ്പോൾ പ്രതീക്ഷകൾ വേറൊരു തലത്തിലെത്തുന്നു. കുറുവച്ചന്റെ ലുക്കിൽ ഉപയോഗിച്ചിരിക്കുന്ന മാലയ്ക്കും, ബ്രേസ്‌ലെറ്റ്നും, ഡബിൾ ബട്ടൺ ഷർട്ടിനും ഓൺലൈനിൽ വൻ ഡിമാൻഡാണിപ്പോൾ. ഈ കറുവച്ചനെ സിനിമയിൽ അണിയിച്ചൊരുക്കിയത് കോസ്റ്റിയൂം ഡിസൈനർ അക്ഷയ പ്രേംനാഥാണ്‌. ചെന്നൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്നും മാസ്റ്റർ ഓഫ് ഫാഷൻ ടെക്നോളജി ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ വ്യക്തികൂടിയാണ് അക്ഷയ.

View this post on Instagram

My next ❤ @thesureshgopi

A post shared by Akshaya Premnath (@akshayapremnath) on

നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന S.G 250 എന്ന ചിത്രം ടോമിച്ചൻ മുളകുപാടമാണ് നിർമിക്കുന്നത്. ഈ വേഷത്തിൽ സുരേഷ്ഗോപിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇറങ്ങിയപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കൂടാതെ തികഞ്ഞ ആകാംഷയോടെയാണ് മലയാളികൾ ഈ ചിത്രത്തെ കാത്തിരിക്കുന്നതും… കുറുവാച്ചനെ കിടിലം അച്ചായനാക്കി മാറ്റിയതിൽ അക്ഷയ പ്രേംനാഥിന്റെ പങ്ക് വളരെ വലുതാണ്. നിവിൻ പോളിയുടെ ഹിറ്റ്‌ ചിത്രമായ ഓം ശാന്തി ഓശാനയിൽ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട് അക്ഷയ. ഒരു ചെറിയ പ്ലസ്ടുക്കാരിയായി അഭിനയിച്ച ആ പെൺകുട്ടിയിന്ന് സൂപ്പർ സ്റ്റാറുകൾക്കൊപ്പം പ്രവർത്തിക്കുകയാണ്.

https://www.facebook.com/akshayapremnath10/

മെഗാസ്റ്റാർ മമ്മൂട്ടിയുടെ “വൺ”, ഷൈൻ നിഗത്തിന്റെ ഖുർബാനി, എരിയും കണ്ണാടി (തമിഴ്) തുടങ്ങിയ ചിത്രങ്ങളിൽ കോസ്റ്റിയൂം ഡിസൈനറായി വർക്ക്‌ ചെയ്തത് ശ്രദ്ധേയമാണ്. 23ആം വയസിൽ ആരംഭിച്ചഅക്ഷയയുടെ കരിയറിൽ വാക്മേറ്റ്‌, കേരള വിഷൻ ബ്രോഡ് ബാൻഡ് പോലുള്ള പ്രമുഖ കമ്പനികൾക്ക് പരസ്യങ്ങൾ ചെയ്തിട്ടുണ്ട്. വിനീത് ശ്രീനിവാസൻ, നയൻതാര, പവിത്ര ലക്ഷ്മി തുടങ്ങിയ സിനിമാ താരങ്ങൾ ഈ പരസ്യങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.

ചുരുങ്ങിയ കാലയളവിൽ സിനിമാലോകത്ത് കോസ്റ്റിയൂം ഡിസൈനിങ്ങിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണി യുവപ്രതിഭ. മമ്മൂട്ടി, സുരേഷ്ഗോപി തുടങ്ങിയ മഹാനടൻമാർക്കൊപ്പം തന്നെ അവസരങ്ങൾ വന്ന് ചേരുന്നത് വെറും ഭാഗ്യത്തിന്റെ അടിസ്ഥാനത്തിലല്ല, കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും പിൻബലത്തിലാണ്. ഇനിയും ഒരുപാട് സിനിമകൾ ചെയ്ത് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം.

https://www.facebook.com/TomichanMulakuppadam/videos/581061546110077/


Like it? Share with your friends!

174
24 Web Desk

0 Comments

Your email address will not be published. Required fields are marked *