104

റിയാലിറ്റി ഷോയുടെ മടിത്തട്ടിൽ വളർന്ന്, മലയാള സിനിമയിൽ മനോഹര ഗാനങ്ങൾക്ക് ശബ്ദം പകർന്ന മൃദുല വാര്യർ സംഗീത പ്രേമികളുടെ ഇഷ്ട ഗായികയാണ്. ഈ ഗായികയ്ക്ക് സംഗീത ലോകത്തിലുപരി, ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നത്, ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന മകൾ മൈത്രേയിയാണ്. ഭർത്താവ് ഡോക്ടർ അരുണിന്റെയും മൃദുലയുടെയും കൊച്ചു കുടുംബത്തിലെ പ്രണയത്തിന്റെയും, സന്തോഷത്തിന്റെയും പ്രതീകമായി, അവരുടെ ജീവിതത്തിലങ്ങനെ പാറിപ്പറക്കുകയാണ് മാത്തുവെന്ന് ഓമനപ്പേരിൽ വിളിക്കുന്ന മകൾ മൈത്രേയി.

Its our little angel's birthday today…. 🎊Happy birthday Maathu (Maithreyi)😘😘

Posted by Mridula Varier on Thursday, June 11, 2020

തിരക്കിട്ട ജീവിതത്തിലും നല്ലൊരു അമ്മയായി മൃദുല മാത്തുവിനൊപ്പമുണ്ട്. മാത്തു വിന്റെ ചിരികളികളാണ് ചിലപ്പോഴൊക്കെ പിരിമുറുക്കം സൃഷ്ടിക്കുന്ന അവസരങ്ങളിൽ ആശ്വാസമായിത്തീരുന്നത്. നാലാം പിറന്നാൾ ആഘോഷിക്കുന്ന കുഞ്ഞു മാത്തുവിന് എല്ലാവിധ ആശംസകളും നമുക്ക് നേരാം. കൂടാതെ വരും കാലഘട്ടങ്ങളിൽ അമ്മയെപ്പോലെ മികച്ച കലാകാരിയായി വളരട്ടെയെന്ന് പ്രാർത്ഥിക്കാം.

💛#throwbackpic #mookambikatemple #devotee #myfamily

Posted by Mridula Varier on Monday, June 1, 2020

Like it? Share with your friends!

104
24 Web Desk

0 Comments

Your email address will not be published. Required fields are marked *