172

ഈ കാലഘട്ടത്തിന്റെ പ്രധാന പ്രശ്നങ്ങളിൽ ഒന്നായ മദ്യത്തിന്റെ ദൂഷ്യ ഫലങ്ങളെക്കുറിച്ച് പരാമർശിക്കുന്ന, 2012 ൽ ഫിലിം ഫെസ്ടിവലുകളിൽ അവതരിപ്പിച്ച ഷോർട്ട്ഫിലിമാണ് ബ്ലോക്ക്ഡ്(BLOCKED) . മദ്യപാനം സ്ഥിരം പ്രമേയമായി അവതരിപ്പിക്കാറുണ്ടെങ്കിലും, ദാമ്പത്യജീവിതത്തെ ദൃഢപ്പെടുത്തുന്ന ഘടകമായ, കുഞ്ഞെന്ന ആഗ്രഹത്തിന് വിഘാതമാകുന്ന രീതിയിലാണ് മദ്യത്തെ ഇതിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. കൂട്ടുകെട്ടിന്റെ പ്രശ്നങ്ങളിൽ നിന്ന് മാനസിക സംഘർഷത്തിലേക്കും, അവിടെ നിന്നുണ്ടാകുന്ന തിരിച്ചറിവിൽ ഡോക്ടറെ കാണാൻ തീരുമാനിക്കുകയും ചെയ്യുന്ന ഒരു യുവാവിന്റെ അവസ്ഥയാണ് വരച്ചുകാണിക്കുന്നത്.

പക്ഷേ തിരിച്ചറിവ് വരുമ്പോൾ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും, അതിൽനിന്ന് ഉരുത്തിരിയുന്ന വികാര പ്രകടനങ്ങളും ഈ ഷോർട്ട് ഫിലിം വ്യക്തമാക്കുന്നു. കുടുംബ ബന്ധങ്ങളെ മദ്യം സ്വാധീനിക്കുന്നതും, സാഹചര്യങ്ങളെ വികൃതമാക്കി മാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. സാമൂഹിക തലത്തിൽ അംഗീകരിക്കപ്പെട്ട ഷോർട്ട് ഫിലിമിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. റിജു കോശി എഴുതി സംവിധാനം ചെയ്തു ബിച്ചുമോഹൻ എഡിറ്റിംഗും നിർമാണവും നിർവഹിച്ച പ്രശസ്ത സിനിമ ക്യാരക്ടർ ആർട്ടിസ്റ്റ് സേതു ശിവാനന്ദനും ഗ്രാഫിക്‌സും അമൽ റോയ് ക്യാമറാ ചെയ്ത് രാജു ജോർജ് സംഗീത സംവിധാനം ചെയ്ത ഈ ഷോർട്ട് ഫിലിം എല്ലാ മലയാളികളും കണ്ടിരിക്കേണ്ടതാണ്. മദ്യലഹരിയിൽ ദിവസേന നിരവധി പ്രശ്നങ്ങൾ സമൂഹത്തിൽ നടക്കുമ്പോൾ , ഈ കാലിക പ്രസക്തിയുള്ള ഷോർട്ട് ഫിലിം ഒട്ടനവധി തിരിച്ചറിവുകൾ നൽകുന്നു.

അലിഗർഹ് മുസ്ലിം യൂണിവേഴ്സിറ്റി ,ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ,ഡര്ബന് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ,ദുബായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്

Written and directed by – Riju Koshy

Produced and Edited by – Bichu Mohan

Director of Photography – Amal Roy

Music and Background Score – Raju George

Guitars – Sreemon

Sound Design – Vishnu T.S

Super Sign – VFX – Sethu.S, Gokul Raj

Lead Role – Babu Krishna

Special Appearance – Rasalan

Subtitle – Tomi, Vipin Cyrus

Production Design – Cibin Touch River

Creative Design – Jithu Jithendran

Assistant Direction – Rajeev


Like it? Share with your friends!

172
24 Web Desk

0 Comments

Your email address will not be published. Required fields are marked *