135
14.9k shares, 135 points

ചന്ദ്രശേഖർ ആലപിച്ച ‘പായും നഗരമേ ‘എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത് . രഘുപതി പൈ സംഗീതം നൽകിയ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പ്രതീഷ് ലാൽ

ടോണി സുകുമാർ സംവിധാനം ചെയ്ത ” ബൊണാമി ” 51st കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു

സംസ്ഥാന അവാർഡിന്‌ പുറമെ ചിത്രം ഇതിനോടകം നിരവധി ദേശീയ-രാജ്യാന്തര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്

കോയാസ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ സിൻസീർ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അഞ്ചലി, സിദ്ധാർത്ഥ് എന്നീ ബാലതാരങ്ങളോടൊപ്പം വാക്കനാട് സുരേഷ്, ഷാജഹാൻ എന്നിവരാണ് പ്രധാനവേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്

കഥയുടെയും ജീവിതത്തിൻ്റെയും വ്യത്യസ്ത ലോകങ്ങളിൽ സഞ്ചരിക്കുന്ന രണ്ട് കുട്ടികളുടെ നിഷ്കളങ്ക സ്നേഹത്തിൻ്റെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്

രാജ്കുമാർ ഛായാഗ്രഹണവും,പ്രിൻസ് ഫിലിപ്പ് എഡിറ്റിംഗും തിരക്കഥയും നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയത് രഘുപതി പൈ .ശബ്ദ മിശ്രണം – ജി.ഹരി, പശ്ചാത്തല സംഗീതം – ജിനു വിജയൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജയൻ നായർ.വിഷ്വൽ അനിമേഷൻ – സോബിൻ ജോസ്. -പ്രൊഡക്ഷൻ കൺഡ്രോളർ- പ്രമോദ് പടിയത്ത്. ടെക് നിക്കൽ സപ്പോട്ട് – സിൻ്റോ ഡേവിഡ് (ലൈം മീഡിയ).കളറിസ്റ്റ് – മഹാദേവൻ.


Like it? Share with your friends!

135
14.9k shares, 135 points
Editor

0 Comments

Your email address will not be published. Required fields are marked *