208

ചോല സംസാരിക്കുന്നത്

Battered woman syndrome അല്ലെങ്കിൽ Battered wife syndrome എന്ന ഭീകരമായ ഒരു മാനസികാവസ്ഥയെയാണ് സനൽ കുമാർ ശശിധരന്റെ ചോലയിൽ പ്രതിപാദിക്കുന്നത്.തനിയാവർത്തനം സിനിമയിൽ കണ്ടതു പോലെ അല്ലെങ്കിൽ അതിലും അസ്വസ്ഥതയുളവാക്കുന്ന ഒരു വിഷയമായി തന്നെ ഇതിനെ കാണാവുന്നതാണ്.കീഴടക്കിയവനോട് തോന്നുന്ന ആകർഷണം, അല്ലെങ്കിൽ കീഴടക്കപ്പെട്ടതിനു ശേഷം താൻ അതിന് അർഹയാണ് ; കീഴടക്കപ്പെടേണ്ടവൾ ആണ് എന്നൊരു മനോനിലയിലേക്ക് ഇരയാക്കപ്പെട്ട പെൺകുട്ടി ചെന്നെത്തുന്നു.

ബലാത്സംഗം ചെയ്ത മനുഷ്യനു പിന്നാലെ ഭയത്തോടെ എങ്കിലും യാന്ത്രികമായ വിധേയത്വത്തോടെ നടക്കുന്ന ജാനു എന്ന കഥാപാത്രം പ്രേക്ഷകരിലേക്ക് ഈ മാനസികാവസ്ഥയുടെ തീവ്രത ഒട്ടും കുറയാതെ പകർന്നു തരുന്നുണ്ട്.ചിത്രത്തിന്റെ തുടക്കത്തിൽ പറയുന്ന കഥയിൽ ആരും കാണാത്ത ആരും തൊടാത്ത ക ന്യ ക യുടെ കയ്യിലെ നിധി തേടി പോവുന്ന രാജകുമാരനെ കാണാം.നിധി എന്താണെന്ന് അറിയാതെ കന്യക യെ മുഴുവനായും ആവശ്യപ്പെടുമ്പോൾ ഭൂമിയെ പോലും വിറപ്പിച്ചു കൊണ്ട് ക ന്യ ക മറുചോദ്യം ചോദിക്കും… ഞാൻ ആരുടെ വകയാണ്??ആരും തൊടാത്ത കന്യകയുടെ കയ്യിലെ നിധിക്കു വേണ്ടി അവളെ മുഴുവനായും സ്വന്തമാക്കാൻ ശ്രമിക്കുന്ന ഭീരുക്കളായ രാജകുമാരന്മാർ ഇന്നും കുറവല്ല.

കാലിനിടയിലെ ഒരു നേർത്ത തൊലിക്ക് നമ്മുടെ സമൂഹം പണ്ടു മുതൽ വളരെയധികം പ്രാധാന്യം നൽകി വന്നിട്ടുണ്ട്. അതിനെ കേന്ദ്രീകരിച്ച് മാത്രം പെണ്ണിന്റെ പരിശുദ്ധി വിലയിരുത്തപ്പെടേണ്ടതാണെന്ന ചിന്താഗതി മനസ്സുകളിലേക്ക് അടിച്ചേൽപ്പിച്ചു വെച്ചിരിക്കുകയാണ്.അങ്ങനെ ഒരു ചിന്താഗതിയിൽ അടിയുറച്ചു വിശ്വസിക്കുന്ന ഒരാൾക്ക് അതിനേൽക്കുന്ന ചെറിയ മുറിവ് പോലും മാനസികമായി ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്.നമ്മുടെ സമൂഹം ഈ 2020 ലും മുറുക്കെ പിടിച്ചിട്ടുള്ള ഇത്തരം അനാവശ്യ കാര്യങ്ങൾ കൊണ്ട് സ്ത്രീകൾ ഒരുപാട് മാനസിക സംഘർഷങ്ങൾ അനുഭവിക്കേണ്ടതായി വരുന്നുണ്ട്.വിവാഹം ചെയ്യുവാൻ സാക്ഷര മലയാളി ഇന്നും ഉയർത്തി പിടിക്കുന്ന ഒരു കാര്യമാണ് V i rg in ity എന്നത് വളരെ ലജ്ജാർഹമാണ്.

സമൂഹത്തിന്റെ ഈ വൃ ത്തി കെട്ട ഒരു മനോഭാവത്തിലൂടെ സംഭവിക്കുന്നത് എന്തെന്നാൽ അത് ഇല്ലായെങ്കിൽ താൻ ഇനി സാധാരണമായി ഒരു ജീവിതം അർഹിക്കുന്നില്ലെന്നു തന്നെ ഇരയാക്കപ്പെടുന്ന പെൺകുട്ടി വിചാരിക്കുന്നു…തെറ്റൊന്നും ചെയ്യാതെ തന്നെ സ്വയം ശിക്ഷ ഏറ്റു വാങ്ങുന്നു..Like it? Share with your friends!

208
Seira

0 Comments

Your email address will not be published. Required fields are marked *