142


ചുരുങ്ങിയ കാലയളവിൽ തന്നെ മോഡലായി, അഭിനേതാവായി എല്ലാവർക്കു സുപരിചിതനായ വ്യക്തിയാണ് ഷിയാസ് കരിം. വളരെ പ്രസന്നത നിറഞ്ഞ മുഖവും, എല്ലവരോടും ഒരേപോലുള്ള സമീപനവുമാണ് ഷിയാസിന് വളരെ വേഗത്തിൽ ജനപ്രീതി നേടിക്കൊടുത്തത്. എന്നാൽ ഷിയാസിനെ പ്രശസ്തനാക്കിയ ബിഗ് ബോസ് എന്ന റിയാലിറ്റിഷോയിൽ പങ്കെടുക്കുന്നതിന് മുൻപ്, ഷിയാസിനൊരു ജീവിതമുണ്ടായിരുന്നു. തന്റെ ചെറിയ വാടക വീട്ടിലെ കൊച്ചു മുറിയിൽ ഉറങ്ങാതെ കിടന്ന രാത്രികളിൽ എന്നും സ്വന്തം പേര് ഗൂഗിളിൽ സെർച്ച്‌ ചെയ്ത് നോക്കും. ഷിയാസ് എന്ന പേരും ഫോട്ടോകളും അവിടെ നിറയുന്നതങ്ങനെ സ്വപ്നം കണ്ടുറങ്ങും. കുടുംബ പ്രാരാബ്ദങ്ങളുടെ ഞെരുക്കങ്ങളിൽ മുറുകിയപ്പോൾ അറ്റകൈ പ്രവാസം തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. കൂടെ പഠിച്ചവർ കല്യാണം കഴിഞ്ഞ് ജീവിതങ്ങളിലേക്ക് പ്രവേശിച്ച് തുടങ്ങിയതും സമ്മർദത്തിലാഴ്ത്തി. പക്ഷെ ഈ അവസരത്തിലും കഷ്ടപ്പാടിലും, സ്വന്തം ഉമ്മ ഷിയാസിനോട് പറഞ്ഞു.നിന്റെ സ്വപ്‌നങ്ങൾക്ക് പുറകെ പോകുക, ഇത്രയും കഷ്ടപ്പെട്ടതല്ലേ.. കുറച്ച് കാലം കൂടി ശ്രമിക്കാൻ. എല്ലാ പുരുഷൻമാരുടെയും ജീവിത വിജയത്തിന് പിറകിൽ ഒരു സ്ത്രീയുണ്ടെങ്കിൽ ഷിയാസിനത് ഉമ്മയായിരുന്നു. ആ പയ്യൻ പിന്നീട് ബിഗ് ബോസ്സ് ഷോയിലേക്ക് കയറി. അതായിരുന്നു യഥാർത്ഥ വഴിത്തിരിവ്. അവിടെ സെക്കന്റ്‌ റണ്ണർ അപ്പ്‌ ആയി മാറുകയും, പിന്നീട് ജീവിതത്തിൽ തിരിഞ്ഞ് നോക്കേണ്ടിയും വന്നിട്ടില്ല. ബിഗ് ബോസ്സ് കൊണ്ട് തന്നെ തന്റെ വലിയൊരു സ്വപ്നമായ വീട് സാക്ഷാൽക്കരിച്ചു. അതിനു ശേഷം നിരവധി പരസ്യങ്ങളടക്കമുള്ള മോഡലിംഗ് രംഗങ്ങളിൽ പ്രവർത്തിച്ചു.

മലയാള സിനിമ കണ്ട ഏറ്റവും വലിയ കൂട്ടുകെട്ടായ പ്രിയദർശൻ-മോഹൻലാൽ സഖ്യത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രം ‘കുഞ്ഞാലി മരക്കാർ അറബിക്കടലിന്റെ സിംഹ’ത്തിൽ മികച്ചൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പുതിയ സിനിമാ മോഹികൾ സ്വപ്നം കാണുന്ന ഈ വേഷങ്ങൾ ഷിയാസിന് കൈവന്നത് കേവലം ഭാഗ്യം കൊണ്ടല്ല, കഠിന പരിശ്രമവും ആത്മവിശ്വാസവും കൊണ്ടാണ്. പണ്ട് അവസരങ്ങൾ തേടിയലഞ്ഞപ്പോൾ പല ഓഡിഷനുകളിൽ നിന്നും തള്ളിക്കളഞ്ഞത്, കണ്ടാൽ മലയാളി ലുക്ക്‌ ഇല്ല എന്ന കാരണത്താലായിരുന്നു. പക്ഷെ ഇപ്പോൾ മലയാളത്തിലും തമിഴിലും കൈനിറയെ സിനിമകളാണ്. കുട്ടികൾ മുതൽ കുടുംബ പ്രേക്ഷകർ വരെ ഒരുപോലെ സ്നേഹിക്കുന്ന ഈ നടന്റെ സവിശേഷതയെന്നത് എളിമയാണ്. കാരണം തനിക്ക് ഒരു വിലയായെന്നറിഞ്ഞിട്ടും, മറ്റുള്ളവരോട് പരിചയപ്പെടുത്തുമ്പോൾ ‘ഞാൻ ഷിയാസ് കരിം, ചെറുതായി മോഡലിംഗ് ചെയ്യാറുണ്ടെന്നാണ്’ ആമുഖമായി അവതരിപ്പിക്കാറ്. കൂടാതെ ഇപ്പോഴും ആരോടും അവസരം ചോദിക്കാൻ മടി കാണിക്കാറില്ല. യാതൊരു ദുശീലങ്ങളുമില്ലാതെ ശരീത്തിനെയും മനസിനെയും പാകപ്പെടുത്തുന്നത് കലയോടുള്ള തന്റെ അഭിനിവേശത്തെ ചൂണ്ടിക്കാണിക്കുന്നു. ഷിയാസ് എല്ലാവർക്കും പ്രിയപ്പെട്ടവനാണ്. അദ്ദേഹത്തിന്റെ ആ നന്മ എന്നും തുടരട്ടെ എന്ന് ആഗ്രഹിക്കാം. കൂടാതെ മലയാള ചലച്ചിത്ര രംഗത്ത് മികച്ച ഒരു നടനെക്കൂടി നമുക്ക് പ്രതീക്ഷിക്കാം.

https://www.facebook.com/shiyaskareem2018/

Like it? Share with your friends!

142
24 Web Desk

0 Comments

Your email address will not be published. Required fields are marked *