127

കൊച്ചിയിൽ 18 കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആലുവ ചുണങ്ങംവേലി സെന്റ് മേരീസ് പ്രൊവിൻസിലെ കന്യാസ്ത്രീകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം വൈപ്പിനിൽ കൊവിഡ് ബാധിച്ച് മരിച്ച സിസ്റ്റർ ക്ലെയറിന്റെ സമ്പർക്കപ്പട്ടികയിലുള്ളവരാണിവർ.

കന്യാസ്ത്രീകളുമായി സമ്പർക്കമുണ്ടായവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇവർക്ക് പുറമേ കൊച്ചി നോർത്ത് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, 20 ദിവസത്തെ ഇടവേളക്ക് ശേഷം എറണാകുളം മാർക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്നു. വ്യത്യസ്ത സമയങ്ങളിലാകും സ്ഥാപനങ്ങൾ പ്രവർത്തിക്കുക. കൊച്ചിയിൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം രൂക്ഷമാകുകയാണ്.


Like it? Share with your friends!

127
meera krishna

0 Comments

Your email address will not be published. Required fields are marked *