283

പരേതന്‍ തിരിച്ചു വന്നു. ഇത് കേട്ടാല്‍ ചിരിക്കണോ കരയണോ പേടിക്കണോ എന്ന് ചിന്തിച്ചിരിക്കുകയാണ് പുല്‍പള്ളി ടൌണിലെ ആളുകള്‍. സംഭവം അത്ര ചെറുതൊന്നും അല്ല. രണ്ടു മാസം മുമ്പാണ് പുല്‍പ്പള്ളിക്കാരനായ സജി മത്തായി എന്നയാള്‍ മരിച്ചത്. എന്നാല്‍ ആ സജി മത്തായി ഇപ്പോഴിതാ പുല്‍പ്പള്ളിയിലെ പരിജയക്കാരുടെ മുന്നിലൂടെ നടന്നു പോകുന്നു. നിങ്ങള്‍ ഞെട്ടിയോ? ആരായാലും ഒന്നു ഞെട്ടിപ്പോകും. പ്രേതമൊന്നും അല്ല കേട്ടോ? ഇതെങ്ങനെ സംഭവിച്ചു എന്നറിയാതെ അത്ഭുതപ്പെട്ടു നില്‍ക്കുകയാണ് സെബാസ്റ്റിന്‍റെ നാട്ടുകാരായ ആളുകള്‍. ആദ്യമൊന്നു ആളുകള്‍ പേടിച്ചെങ്കിലും അവസാനം അത് സജി തന്നെയാണ് എന്ന് ആളുകള്‍ക്ക് ബോധ്യമായി. സംഭവം എന്താണ് എന്ന് നോക്കാം.പുല്‍പ്പള്ളി ആടിക്കൊല്ലി തേക്കനംകുന്നില്‍ മത്തായിയുടെ മകനാണ് സജി മത്തായി. സജി മത്തായി എന്ന വ്യക്തിക്ക് ഇടക്കിടക്ക് വീട് വിട്ടു പോകുന്ന ഒരു സ്വഭാവമുണ്ട്. ഏറെ നാള്‍ വീട്ടില്‍ ഒന്നും വരാതെ അങ്ങനെ നില്‍ക്കും. പിന്നീട് വീട്ടില്‍ തിരിച്ചെത്തുകയും ചെയ്യുമായിരുന്നു. എന്നാല്‍ രണ്ടു മാസങ്ങള്‍ക്ക് മുമ്പാണ് സജി ഇത് പോലെ വീട് വിട്ടിറങ്ങിയത്. അതിനു ശേഷം മറ്റു വീടുകളില്‍ താമസിക്കുന്ന മാതാവും സഹോദരനുമായും ഒരു വിവരവും ഇല്ലായിരുന്നു. അങ്ങനെ ഏറെ നാള്‍ വിവരം ഇല്ലാത്തതിനെ തുടര്‍ന്ന് സജിയുടെ സഹോദരന്‍ തന്‍റെ മറ്റൊരു പരാതിയുമായി പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ എത്തി. അവിടെ എത്തിയപ്പോഴാണ് മാര്‍ച്ച് 13നു കര്‍ണാടകയിലെ എച്ച്ടി കോട്ട എന്ന സ്ഥലത്ത് അഴുകിയ അവസ്ഥയില്‍ ഒരു മൃതദേഹം കണ്ടെത്തിയതായി പോലീസ് വിവരം നല്‍കിയത്. ചെറിയ സംശയം തോന്നിയ സജിയുടെ സഹോദരന്‍ അമ്മ ഫിലോമിനയെയും കൂട്ടി അടുത്ത ദിവസം തന്നെ പോലീസിന്‍റെ സഹായത്തോടെ മോര്‍ച്ചറിയില്‍ എത്തി അത് സജി തന്നെയാണ് എന്ന് ഉറപ്പു വരുത്തി. ബാക്കിയുള്ള പോലീസ് നടപടിയെല്ലാം കഴിഞ്ഞ ശേഷം മരണ സര്‍ട്ടിഫിക്കറ്റു വരെ ലഭിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ  24 TimeMedia


Like it? Share with your friends!

283
Seira

0 Comments

Your email address will not be published. Required fields are marked *