175

തെന്നിന്ത്യയിൽ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു സിൽക്ക് സ്മിത. ആന്ധ്രായിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന വിജയലക്ഷ്മി പിന്നിട് തെന്നിന്ത്യ കീഴടക്കിയ മാദക നടി സില്‍ക്ക് സ്മിതയായി മാറുകയായിരുന്നു.

സിൽക്ക് സ്മിത എന്ന പേര് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിവരുന്നത് സ്ഫടികം സിനിമയിലെ ഏഴിമല പൂഞ്ചോല ഗാനമാണ്, മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനൊപ്പം വളരെ മനോഹരമായിട്ടാണ് ആ ഗാന രംഗങ്ങളിൽ സിൽക്ക് സ്മിത അഭിനയിച്ചത്, ഒരു കാലത്ത് യുവ ഹൃദയങ്ങളെ ഏറെ പിടിച്ചുലച്ച ഒരു ഗാനം കൂടിയാണിത്.

ഇപ്പോള്‍ ഈ ഗാനരംഗത്തിലെ സില്‍ക് സ്മിതയെ ദീപ്തി കല്യാണിയിലൂടെ ഫോട്ടോഗ്രാഫർ ജിയോ മരോട്ടിക്കൽ, കൊറിയോഗ്രാഫര്‍ കിരണ്‍ ആണ് ഈ ഈ വ്യത്യസ്ത ഫോട്ടോഷൂട്ടിന് പിന്നിലെ മാസ്റ്റര്‍ ബ്രയിന്‍. ആമ്ബല്ലൂര്‍ കല്ലൂരില്‍ ആണ് ചിത്രങ്ങളുടെ ഫോട്ടോഷൂട്ട് നടത്തിയത്. പച്ച ബ്ലൗസും ഓറഞ്ച് കൈലിയും ധരിച്ച്‌ അരഞ്ഞൊണവുമൊക്കെയിട്ട് സില്‍ക് സ്മിതയായി മാറിയപ്പോള്‍ ദീപ്തിയുടെ ചിത്രങ്ങളും സോഷ്യല്‍മീഡിയ ഏറ്റെടുത്തു.

വളരെ പെട്ടെന്നാണ് ജൂനിയർ സിൽക്കിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടിയത്. ഒരുപാട് ട്രാന്‍സ്ജന്റേഴ്‌സ് സില്‍ക്ക് സ്മിതയുടെ വേഷം ചെയ്തിട്ടുണ്ടെങ്കിലും ഇത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്, ഇത് സിൽക്ക് തന്നെയാണ് എന്ന് ആരാധകർ ഉറപ്പിച്ച് പറയുന്നു.


Like it? Share with your friends!

175
meera krishna

0 Comments

Your email address will not be published. Required fields are marked *