192
20.6k shares, 192 points

പാൻ ഇന്ത്യൻ ചിത്രം ‘ഡിറ്റക്ടീവ് തീക്ഷണ’ മലയാളത്തിൽ റിലീസിനൊരുങ്ങുന്നു

90 കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും ബംഗാളി, തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ നിറ സാന്നിധ്യമായ പ്രിയങ്ക ഉപേന്ദ്ര ഒരിടവേളക്ക് ശേഷം വീണ്ടുമൊരു ശക്തമായ വേഷത്തിലൂടെ തിരിച്ചെത്തുന്നു. താരത്തിന്റെ
ഡിറ്റക്ടീവ് തീക്ഷണ’ എന്ന പാൻ ഇന്ത്യൻ ചിത്രം മലയാളത്തിലും റിലീസിന് ഒരുങ്ങുകയാണ്. പോപ്പുലർ സ്റ്റാർ ഹീറോയും സംവിധായകനുമായ ഉപേന്ദ്രയെ വിവാഹം കഴിച്ച് പ്രിയങ്ക ഉപേന്ദ്ര ആയതിന് ശേഷം സെലക്ടീവ് ആയി കുറച്ചു ചിത്രങ്ങളിൽ മാത്രം അഭിനയിച്ച താരത്തിന്റെ ശക്തമായ തിരിച്ചു വരവാണ് ഡിറ്റക്ടീവ് തീക്ഷണ.

സ്ത്രീകളെ പ്രചോദിപ്പിക്കുന്ന ചിത്രമാണ് ‘ഡിറ്റക്ടീവ് തീക്ഷണ’. പുരുഷ നായകന്മാരെ കണ്ടിരുന്ന പെൺകുട്ടികൾക്ക് ‘ഡിറ്റക്ടീവ് തീക്ഷണ’യിൽ വനിതാ സൂപ്പർ ഹീറോകൾ പുതിയൊരനുഭവമായിരിക്കും. സ്ത്രീകൾക്ക് ശക്തരും ബുദ്ധിശക്തിയും ധൈര്യശാലികളുമാകാമെന്നും പുരുഷന്മാരെപ്പോലെ കുറ്റകൃത്യങ്ങൾ പരിഹരിക്കാൻ അവർക്ക് കഴിയുമെന്നും തെളിയിക്കുന്ന ചിത്രമാണ് ‘ഡിറ്റക്ടീവ് തീക്ഷണ’.

ചിത്രം ചില വൈകാരിക രംഗങ്ങളിലൂടെ കടന്ന് പോകുന്നുണ്ട്. ഒരു സ്റ്റിക്ക് ആക്ഷൻ എന്റർടെയ്‌നർ ആണ് ‘ഡിറ്റക്ടീവ് തീക്ഷണ’. പ്രേക്ഷകരെ ഒരേസമയം കൗതുകപ്പെടുത്തുകയും രസകരവുമാക്കുകയും ചെയ്യുന്ന ചിത്രമായിരിക്കും ഇത്. ത്രിവിക്രം രഘുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയങ്ക ഉപേന്ദ്രയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താരത്തിന്റെ 50 മത് ചിത്രമാണിത്. ഗുത്ത മുനി പ്രസന്നയും ജി. മുനി വെങ്കട്ട് ചരണും (ഇവന്റ് ലിങ്ക്സ്, ബാംഗ്ലൂർ) ചിറ്റൂർ (ആന്ധ്രപ്രദേശ്) പൊലക്കാല സ്വദേശിയും പുരുഷോത്തം ബി (എസ്ഡിസി) എന്നിവരും ചേർന്നാണ് നിർമ്മിക്കുന്നത്.

പ്രിയങ്കയെ കൂടാതെ ചിത്രത്തിൽ നിരവധി പ്രധാന കഥാപാത്രങ്ങളുണ്ട്. ഇതൊരു കഥാധിഷ്ഠിത സിനിമയാണ്. ശ്രദ്ധേയമായ ദൃശ്യങ്ങളും വിനോദവും ഉള്ള ഒരു പുത്തൻ ചിത്രമായിരിക്കും ‘ഡിറ്റക്ടീവ് തീക്ഷണ’ എന്ന് പ്രിയങ്ക പ്രതികരിച്ചു. ചിത്രത്തിലെ സംഗീതവും ബിജിഎമ്മും മികച്ചതാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. ‘ഡിറ്റക്ടീവ് തീക്ഷണ’ ഇന്നത്തെ കാലഘട്ടത്തിൽ പ്രസക്തമായ വിഷയം തന്നെയാണ് ചർച്ചചെയ്യപ്പെടുന്നത്. തീർച്ചയായും ഇത് പ്രേക്ഷകർക്ക് വളരെ വ്യത്യസ്തമായ അനുഭവമായിരിക്കും സമ്മാനിക്കുക. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ്, ബംഗാളി ഭാഷകളിലും ‘ഡിറ്റക്ടീവ് തീക്ഷണ’ പ്രേക്ഷകരിലേക്കെത്തും.പി ആർ ഓ പ്രതീഷ് ശേഖർ.


Like it? Share with your friends!

192
20.6k shares, 192 points
Editor

0 Comments

Your email address will not be published. Required fields are marked *